2027ലെ ഏകദിന ലോകകപ്പിനായുള്ള ഇന്ത്യയുടെ ദീർഘകാല പദ്ധതികളിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഉൾപ്പെടുമെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാംശു കോടക് സ്ഥിരീകരിച്ചു. സീനിയർ താരങ്ങളുടെ ഭാവിയെക്കുറിച്ച് ഉയരുന്ന സംശയങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ടീം മാനേജ്മെന്റിനും കോഹ്‌ലിയും രോഹിതും തമ്മിൽ യാതൊരു ആശയവിനിമയ പ്രശ്നവും ഇല്ലെന്നും, ഏകദിന ഫോർമാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്ഥിരമായി ചർച്ചകൾ നടക്കാറുണ്ടെന്നും കോഡക് വ്യക്തമാക്കി. ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി ഇരുവരും നിരന്തരം സംവദിക്കുന്നു, നിലവിലെ മത്സരങ്ങൾ, ഭാവി ടൂർണമെന്റുകൾ, ടീമിന്റെ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ആശയവിനിമയത്തിനാണ് ഇത് സഹായിക്കുന്നത്.
ഇതിനകം 2027 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും, ഇരുവരുടെയും അനുഭവസമ്പത്ത് ടീമിന് നിർണായകമാണെന്നും കോടക് കൂട്ടിച്ചേർത്തു. പ്രൊഫഷണലിസത്തിലും ഫിറ്റ്നസിലും പരിശീലനത്തിലും ഇരുവരും മാതൃകാ താരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കും സഞ്ചലനങ്ങൾക്ക് ഈ പ്രതികരണം വ്യക്തത നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

