
വിരാട് കോഹ്‌ലി 2021ന് ശേഷം ആദ്യമായി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതായി തിരികെ എത്തി. ഇത് 11–ആം തവണ ആണ് കോഹ്‌ലി ലോകത്തിലെ മികച്ച ഏകദിന ബാറ്റർ ആയി മാറിയത്.ന്യൂസിലാൻഡിന്റെ ഡാരിൽ മിച്ചൽ കരിയർ–ബെസ്റ്റ് റേറ്റിങ്ങിലേക്ക് ഉയർന്നു രണ്ടാമതായി. എന്നാൽ നേരത്തെ ഒന്നാമതായിരുന്ന രോഹിത് ശർമ്മ ഇപ്പോൾ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്,
ബൗളിങ്ങിൽ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങൾ ഉയർന്നു, കെയിൽ ജെയിംസൺ 27 സ്ഥാനങ്ങൾ ഉയർന്നു. ട്രാവിസ് ഹഡ് ഏഴ് സ്ഥാനങ്ങൾ ഉയർന്നു ടെസ്റ്റ് ബാറ്റർമാരിൽ മൂന്നാമതെത്തി. ജേക്കബ് ബെഥെൽ 25 സ്ഥാനങ്ങൾ ഉയർന്നു. ടി20 റാങ്കിംഗിൽ വാനിന്ദു ഹസാരങ്ക രണ്ടാം സ്ഥാനത്തേത്തി, സിക്കന്ദർ റസാ ഓൾ–റൗണ്ടേഴ്സിൽ ഒന്നാമതേത്തി.
Also Read: രാജ്കോട്ടിൽ ഇന്ത്യക്കെതിരെ കിവിസിന് 285 റൺസ് വിജയലക്ഷ്യം; രാഹുലിന് സെഞ്ചുറി
ഏകദിന ബൗളർമാർക്കിടയിൽ, ഇന്ത്യയുടെ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് 15–ആമതെത്തി, ന്യൂസിലൻഡിന്റെ കെയിൽ ജെയിംസൺ 27 സ്ഥാനങ്ങൾ ഉയർന്ന് 69–ആമതേത്തി. ടെസ്റ്റ് ബോളിങ്ങ് റാങ്കിംഗിൽ, ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക് ആഷസിൽ 31 വിക്കറ്റ് നേടിയ പ്രകടനത്തോടെ ഒമ്പതാം സ്ഥാനത്തിൽ നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ബാറ്റിംഗിൽ നടത്തിയ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ ടെസ്റ്റ് ഓൾ–റൗണ്ടർമാർക്കിടയിൽ മുൻനിരയിൽ ഇടം നേടിക്കൊടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

