ഗുജറാത്തിൽ പൂർവ്വികരുടെ രക്ഷയ്ക്കുവേണ്ടി രണ്ട് മക്കളെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ

Kochi Anganwadi Sexual Assault

തന്റെ പൂർവികരുടെ രക്ഷയ്ക്കായെന്ന പേരിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ ‘അമ്മ അറസ്റ്റിലായി.

ഗുജറാത്തിലെ നവസാരി ജില്ലയിലെ ബിലിമോറ പട്ടണത്തിലെ ദേസ്ര പ്രദേശത്തുള്ള ഒരു ഫ്ലാറ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശിനിയായ സുനിത ശർമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൻ്റെ പൂർവ്വികരുടെ രക്ഷയ്ക്കുവേണ്ടിയാണ് പ്രായപൂർത്തിയാകാത്ത തന്റെ ആൺമക്കളെ കൊന്നതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഭർതൃപിതാവിനെയും ഇവർ കൊല്ലാൻ ശ്രമിച്ചെന്നും എന്നാൽ അദ്ദേഹം ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ALSO READ: ബെംഗളൂരുവില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനു ശേഷം പൊലീസില്‍ ഏല്‍പ്പിച്ച് നാട്ടുകാര്‍

ഏഴ്, നാല് വയസ്സുള്ള രണ്ട് ആൺകുട്ടികളെയാണ് ഇവർ കൊലപ്പെടുത്തിയത്. ഭർത്താവ് ശിവകാന്ത്, ആൺമക്കൾ, ഭാര്യാപിതാക്കളായ ഇന്ദ്രപാൽ, സുശ്രീ എന്നിവർക്കൊപ്പമാണ് സുനിത താമസിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News