ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹ്യസുരക്ഷയും സംരക്ഷണവും ലക്ഷ്യം; ക്രൈസിസ് ഇന്‍റര്‍വെന്‍ഷന്‍ സെന്‍റര്‍ പ്രവര്‍ത്തന സജ്ജം: മന്ത്രി ഡോ. ആര്‍ ബിന്ദു

R Bindu + differently abled

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹ്യസുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി ക്രൈസിസ് ഇന്‍റര്‍വെന്‍ഷന്‍ സെന്‍റര്‍ സംസ്ഥാനത്ത് പ്രവര്‍ത്തന സജ്ജമായതായി മന്ത്രി ഡോ. ആര്‍ ബിന്ദു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഏതു പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും അവര്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കലുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ പോകുന്ന ക്രൈസിസ് ഇന്‍റര്‍വെന്‍ഷന്‍ സെന്‍ററിന്‍റെ ലക്ഷ്യമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

ALSO READ; ഇത് പൊരുതിനേടിയ വിജയം; ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അസുഖം പിടിപെട്ട ഹര്‍ഷക്ക് എസ് എസ് എല്‍ സി ഫുള്‍ എ പ്ലസ്

ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും കൗണ്‍സിലര്‍മാരുടെ സേവനവും സെന്‍ററില്‍ ലഭ്യമാകും. പൊലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളുമായുള്ള ഏകോപനം സെന്‍ററില്‍ നിര്‍വ്വഹിക്കപ്പെടും. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ നേതൃത്വത്തിലായിരിക്കും സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കുക. ഈ മാസം 12 ന് കൊച്ചി കാക്കനാട്, ക്രൈസിസ് ഇന്‍റര്‍വെന്‍ഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്നും മന്ത്രി ആര്‍ ബിന്ദു തൃശ്ശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

keywords: Transgenders, Social security, Minister Dr R Bindu, Crisis intervention centre

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News