റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനെ തകർത്ത് ഡൽഹി; വിജയം ആറു വിക്കറ്റുകൾക്ക്

miller

ആവേശകരമായ ഐപിഎൽ പോരാട്ടത്തിൽ കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിലെ സ്വന്തം സ്റ്റേഡിയത്തിൽ തകർത്തുവിട്ട് ഡൽഹി ക്യാപിറ്റൽസ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജയിക്കാൻ 176 റൺസ് വേണ്ടിയിരുന്ന ഡൽഹി ഒരു പന്തും ആര് വിക്കറ്റുകളും ബാക്കി നിൽക്കെ വിജയത്തിലെത്തി. ഡൽഹിക്ക് വേണ്ടി കെഎൽ രാഹുൽ (57) ട്രിസ്റ്റാൻ സ്ടബ്സ് (60*) എന്നിവർ അർധസെഞ്ചുറി നേടിയപ്പോൾ അവസാന ഓവറുകളിൽ വെറും പത്ത് പന്തിൽ 22 റൺസെടുത്ത ഡേവിഡ് മില്ലർ ടീമിനെ ആവേശകരമായ വിജയത്തിലേക്ക് നയിച്ചു.ബെംഗളുരുവിനു വേണ്ടി ഭുവനേശ്വർ കുമാർ മൂന്നും കൃണാൽ പാണ്ട്യ ഒരു വിക്കറ്റും വീഴ്ത്തി.

Also Read: ഐപിഎല്ലിൽ ബെംഗളുരുവിനെതിരെ ഡൽഹിക്ക് 176 റൺസ് വിജയലക്ഷ്യം

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറുകളിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എടുത്തു. വിരാട് കോഹ്‌ലിയും, ദേവ്‍ദത്ത് പടിക്കലും നായകൻ രജത് പട്ടീദാറും തിളങ്ങാതെ പോയപ്പോൽ ഓപ്പണർ ഫിലിപ് സാൾട്ട് 38 പന്തിൽ 63 റൺസുകൾ നേടി. ഡൽഹിക്കു വേണ്ടി നായകൻ അക്സർ പട്ടേൽ, ലുങ്കി എങ്കിടി , കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News