ഓട്ടോക്കാരന്‍ കണ്ട നിലമ്പൂര്‍ വികസനം

നിലമ്പൂരിന്റെ മണ്ണില്‍ എല്‍ഡിഎഫ് അല്ലാതാര്. അതില്‍ സംശയം വേണ്ടായെന്ന് പറയാന്‍ കാരണങ്ങള്‍ നിരവധിയാണ്. ഒരു പാര്‍ട്ടിപ്രവര്‍ത്തകനെന്നതിലുപരി, കക്ഷിരാഷ്ട്രീയത്തിനപ്പുറം എം സ്വരാജെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ നിലമ്പൂരുകാര്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ട്. വികസനങ്ങള്‍കൊണ്ട് മാറിയ നിലമ്പൂരിന് ഇടതുപക്ഷചായ്‌വ് വരുമ്പാള്‍ തെറ്റുപറയാനാകില്ല.

റോഡുകളും പാലങ്ങളും മാത്രം നോക്കിയാല്‍തന്നെ ആ നാടിന്റെ മാറ്റം ജനങ്ങള്‍ക്ക് വ്യക്തമാകും. ഇതൊക്കെ കൊണ്ടുവന്ന ഇടതുപക്ഷസര്‍ക്കാരിനെ എങ്ങനെ ജനങ്ങള്‍ കണ്ടില്ലായെന്ന് വെയ്ക്കും. പണക്കാരും വലിയ തൊഴിലെടുക്കുന്നവരൊന്നുമല്ല നിലമ്പൂരിലെ ജനങ്ങള്‍. സാധാരണക്കാരാണ്. ഓട്ടോഓടിച്ചും കൂലിപണിയെടുത്തും കഴിഞ്ഞുപോകുന്നവര്‍. അവരെ എത്തരത്തില്‍ സഹായിക്കണമെന്ന് സര്‍ക്കാരിന് വ്യക്തമായി തന്നെ അറിയാമായിരുന്നു.
ഒന്‍പതുവര്‍ഷക്കാലംകൊണ്ട് നിലമ്പൂരിൽ സര്‍ക്കാര്‍കൊണ്ടുവന്ന മാറ്റങ്ങള്‍ നിരവധിയാണ്. മലയോരമേഖലയിലെ 80 റോഡുകള്‍ക്ക് മാത്രമായി നിലമ്പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് 10.45 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.നിലമ്പൂര്‍ മണ്ഡലത്തില്‍ മാത്രം കിഫ്ബി വഴി പ്രധാനപ്പെട്ട മൂന്ന് റോഡുകളുടെ നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത് 350 കോടി രൂപയാണ്. നിലമ്പൂര്‍ ബൈപ്പാസ് കൂടി യാഥാര്‍ഥ്യമായാല്‍ ഗതാഗതരംഗത്ത് വന്‍ മാറ്റമാണ് നിലമ്പൂരില്‍ സംഭവിക്കാന്‍ പോകുന്നത്.നിലമ്പൂര്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് 227.18 കോടി രൂപയുടെ ധനാനുമതിയായിട്ടുണ്ട്. 1998ല്‍ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദീര്‍ഘകാലമായി നടപ്പാകാതെ ഇരിക്കുകയായിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായാണ് ഇപ്പോള്‍ ബൈപ്പാസ് യാഥാര്‍ഥ്യത്തോട് അടുക്കുന്നത്. ബൈപ്പാസിന്റെ നിര്‍മാണംകൂടി പൂര്‍ത്തിയായാല്‍ നിലമ്പൂര്‍ ടൗണിലെ തിരക്കുകള്‍ പൂര്‍ണമായും കുറക്കാനും, സംസ്ഥാനപാത 28ലെ ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കാനും സാധിക്കും. കൂടാതെ ടൂറിസ്റ്റുകള്‍ക്ക് എളുപ്പത്തില്‍ ഊട്ടിയിലെത്താനും സാധിക്കും.

ALSO READ:വഴിക്കടവ് സംഭവം: കോൺഗസ് പ്രവർത്തകൻ പിടിയിലായപ്പോൾ മിണ്ടാട്ടം മുട്ടി കോൺ​ഗ്രസ്

മുട്ടിക്കടവ് പാലം. മഴക്കാലത്ത് പുഴക്കുകുറുകെ പാലമുണ്ടായിരുന്നോ എന്നുതന്നെ മനസിലാക്കാന്‍ പാടുപെട്ടിരുന്ന കോണ്‍ഗ്രസ് ഭരണകാലമല്ലിത്. 9 വര്‍ഷക്കാലമായിട്ട് നാടിന്റെ ചില പ്രധാനബുദ്ധിമുട്ടുകള്‍ അവര്‍ക്ക് അത്രപ്രശ്‌നമായി തോന്നിയിട്ടില്ല. അവരത് മനസിലാക്കുംമുന്നേ അതില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നുള്ളതാണ് അതിലെ വസ്തുത.

ALSO READ: ക്ഷേമപെൻഷൻ വിപ്ലവം ; നായനാരിൽ തുടങ്ങി പിണറായി വരെ

ഇതൊക്കെയൊരു ഉദാഹരണങ്ങള്‍മാത്രം. ഏറെയുണ്ട് വികസനത്തെപറ്റി പറയാന്‍. ഇനി പദ്ധതികള്‍ ഏറെയുണ്ട് നിലമ്പൂരിനായി. സ്വരാജ്യത്ത് എം സ്വരാജിന്റെ ശബ്ദം വികസനങ്ങള്‍ക്ക് വേണ്ടി ഉറച്ച്, ഉറപ്പോടെ മുഴങ്ങുകതന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News