വഴിക്കടവ് സംഭവം: കോൺഗസ് പ്രവർത്തകൻ പിടിയിലായപ്പോൾ മിണ്ടാട്ടം മുട്ടി കോൺ​ഗ്രസ്

Vazhikadavu Accident

നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ മരണത്തിലും രാഷ്ട്രീയം കളിക്കാനുള്ള കോൺ​ഗ്രസിന്റെ നീക്കത്തിനെതിരെ ജനങ്ങളുടെ ഭാ​ഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്. നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച 15കാരനായ വിദ്യാർത്ഥിയുടെ മരണത്തെ രാഷ്ട്രീയമായി ഉപയോ​ഗിക്കാൻ ശ്രമിക്കുകയായിരുന്നു കോൺ​ഗ്രസ്.

ദാരുണമായ സംഭവത്തെ അപലപിക്കുന്നതിന് പകരം കുട്ടിയെ എത്തിച്ച ഹോസ്പിറ്റലിലേക്കുള്ള വഴി ഉപരോധിക്കുകയാണ് കോൺ​ഗ്രസ് ചെയ്തത്. എന്നാൽ സംഭവത്തിലെ പ്രതി കോൺ​ഗ്രസ് പ്രവർത്തകനാണ് എന്ന് അറിയുകയും. മുമ്പും പ്രതി ഇത്തരത്തിലുള്ള കുറ്റകൃത്യത്തിലേർപ്പെട്ടിട്ടുണ്ട് എന്ന വിവരം ലഭിച്ചതോടെ കാണാതായിരിക്കുകയാണ് കോൺ​ഗ്രസ് നേതാക്കളെ.

Also Read: അനന്ദു ഷോക്കേറ്റു പിടയുന്ന സമയത്തും പ്രതി സമീപം; കുട്ടിയെ രക്ഷിക്കാതെ വീട്ടിലേക്ക് വിളിച്ച് പണവും വസ്ത്രവും എടുത്തു വയ്ക്കാൻ പറഞ്ഞെന്നും സൂചന

പന്നിയെ വേട്ടയാടിയെ മുൻ കേസുകളിൽ നിന്ന് രക്ഷപെടാൻ പ്രതിയെ സഹായിച്ചത് കോൺ​ഗ്രസുകാരനായ വാർഡ് മെമ്പറായിരുന്നു. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതോടെ കോൺ​ഗ്രസ് നേതാവായ ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രതിഷേധത്തിന്റെ ചിത്രം പിൻവലിക്കുകയും ചെയ്തു.

കുറച്ചു മാസങ്ങൾക്ക് മുമ്പും ഇത്തരത്തിൽ പന്നിയെ പിടിക്കാൻ വെച്ച വൈദ്യുതികെണിയിൽ നിന്ന് ഷോക്കേറ്റ് ഒരു കോൺ​ഗ്രസ് പ്രവർത്തകൻ മരിച്ചിരുന്നു. അന്ന് യുഡിഎഫ് നിശബ്ദതയായിരുന്നു വിഷയത്തിൽ പാലിച്ചിരുന്നത്. അന്ന് മരിച്ച കോൺ​ഗ്രസ് പ്രവർത്തകന്റെ വീട് സന്ദർശിക്കാൻ പോലും കോൺ​ഗ്രസ് നേതാവായ ആര്യാടൻ ഷൗക്കത്ത് കൂട്ടാക്കിയിരുന്നില്ല. എന്നാൽ നാടിനെ നടുക്കിയ ഈ ദാരുണ സംഭവത്തെ തെരഞ്ഞെടുപ്പിൽ ലാഭം സൃഷ്ടിക്കാൻ വേണ്ടി ഉപയോ​ഗിക്കുകയായിരുന്നു കോൺ​ഗ്രസ്.

വിഷയത്തിന്റെ സത്യാവസ്ഥ അറിയാവുന്ന ജനങ്ങൾക്ക് മുമ്പിൽ കോൺ​ഗ്രസിന്റെ രാഷ്ട്രീയ നാടകം പൊളിഞ്ഞു വീഴുകയായിരുന്നു. കോൺ​ഗ്രസ് പ്രവർത്തകനായ വിനീഷാണ് സംഭവത്തിൽ മുഖ്യപ്രതി എന്നറിഞ്ഞതോടെ കോൺ​ഗ്രസ് നേതാക്കളുടെ മിണ്ടാട്ടം മുട്ടുകയും ചെയ്തു.

വിഷയത്തിലുള്ള എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ പക്വതയാര്‍ന്ന പ്രതികരണവും രാഷ്ട്രീയ കേരളത്തില്‍ സംസാര വിഷയമായി. എം സ്വരാജിന്റെ പ്രതികരണം:-

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News