ദിലീപിനും രാഹുലിനും ‘കുടപിടിക്കാൻ’ ഇനി കേരള പൊലീസോ; ചർച്ചയായി ദൃശ്യങ്ങൾ

Dileep and Rahul MaMkootathil

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനും നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന ദിലീപിനും കുട പിടിച്ച് കൊടുത്ത് കേരള പൊലീസ്. ഇതിൻ്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായിരിക്കകുയാണ്.  രാഹുൽ മാങ്കൂട്ടത്തിലിനേയും ദീലീപിനേയും സംരക്ഷിക്കുന്ന യു ഡി എഫ് സർക്കാരിൻ്റെ നിലപാടുകളെക്കുറിച്ചും വ്യാപകമായ അതൃപ്തിയാണ് സോഷ്യൽ മീഡിയയിൽ പ്രകടമാകുന്നത്. ഇന്നലെ മലയാളികളുടെ പ്രിയ നടൻ  സലിം കുമാറിൻ്റെ സംസ്കാരത്തിനെത്തി മടങ്ങവെയാണ് സംഭവം.

മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി വിടപറഞ്ഞ ചിരിയുടെ സുൽത്താന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പറവൂരിലെ ‘ലാഫിങ് വില്ല’യിൽ എത്തിയിരുന്നു. പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും പ്രിയതാരത്തെ ഒരു നോക്ക് കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടെ നടൻ ദിലീപും പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ഒന്നിച്ച് എത്തിയതും ഇപ്പോൾ സൈബർ ഇടങ്ങളിൽ ചർച്ചയാണ്. സലീം കുമാറിന്റെ വീട്ടിൽ നിന്നും ഇരുവരും ഒരുമിച്ച് ഇറങ്ങുന്നതും ഒരേ കാറിൽ കയറി പോകുന്നതുമായ വീഡിയോകൾ പുറത്തുവന്നിരുന്നു.

ALSO READ: ‘മുസ്ലിമിന് കമ്മ്യൂണിസ്റ്റാകാൻ കഴിയില്ലേ?’; ജലീലിനെതിരെയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി കെ.ടി. കുഞ്ഞിക്കണ്ണൻ

പല തരത്തിലുള്ള കമന്റുകളും പോസ്റ്റുകളുമാണ് ഇപ്പോൾ പുറത്തുവരുന്നത്. നവയുഗം പിറന്നു, ഒരേ വേവ് ലെങ്ത്ത് ഉള്ളവർ ഫ്രണ്ട്‌സ് ആകുന്നത് സ്വാഭാവികം, ഇവനൊക്കെ എങ്ങനാണ് വീണ്ടും പൊതുമധ്യത്തിൽ വരാനുള്ള ചങ്കൂറ്റം ഉണ്ടാവുന്നത്. തൊലിക്കട്ടിയും സംരക്ഷണം കൊടുക്കാൻ ആളുണ്ടെൽ എന്തും നടക്കും എന്ന് തുടങ്ങുന്നു അവയിൽ ചിലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News