ട്രാൻസ് സമൂഹത്തെ അധിക്ഷേപിക്കുന്നു; ദിൽജിത് ദോസഞ്ജിൻ്റെ ‘അരോമ’ ഗാനത്തിനെതിരെ രൂക്ഷ വിമർശനം

Aroma Song,

ഗായകനും നടനുമായ ദിൽജിത് ദോസഞ്ജിന്റെ “അരോമ” എന്ന ഗാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നു. ട്രാക്കിലെ ഭാഷയെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ട്രാൻസ് സമൂഹത്തെ അധിക്ഷേപിക്കുന്നതാണ് വരികളെന്നാണ് നിരവധിപ്പേർ ചൂണ്ടിക്കാട്ടി.

‘പുരുഷത്വ’ത്തെ ആഘോഷിക്കുന്ന ​ഗാനത്തിൽ, പുരുഷ ധൈര്യത്തെയും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരായ അവഹേളനപരമായ അധിക്ഷേപങ്ങളെയും താരതമ്യം ചെയ്യുന്ന വരികളാണ് വിവാദമായത്. പ്രൈഡ് മാസത്തിന്റെ തുടക്കമായ ജൂൺ 1-ന് സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് ചർച്ചകൾ കൂടുതൽ ശക്തമായി. ഈ വർഷം ഏപ്രിൽ 23-നാണ് ‘അരോമ’ പുറത്തിറങ്ങിയത്.

“ക്വിയർ സമൂഹം നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല” എന്ന് പറഞ്ഞ് കോണ്ടന്റ് ക്രിയേറ്ററായ ഫെയ്ത്ത് മൈക്കൽ നിരാശ പ്രകടിപ്പിച്ചു. ആ ഗാനം തങ്ങളുടെ പ്ലേലിസ്റ്റിൽ ഉണ്ടായിരുന്നെന്നും മറ്റുള്ളവർ ഓൺലൈനിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങുന്നതുവരെ വരികളുടെ അർത്ഥത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഫെയ്ത്ത് പറഞ്ഞു.

ALSO READ: 14 മാസം, 800 കോടി, ഒരേയൊരു മോഹൻലാൽ! ബോക്സോഫീസ് തൂക്കിയടി

“മുഴുവൻ പാട്ടും ഞാൻ വിവർത്തനം ചെയ്തു. അപ്പോൾ പ്രത്യക്ഷത്തിൽ ഈ പാട്ട് പരമ്പരാഗത പുരുഷത്വത്തിന്റെ ആശയം ആഘോഷിക്കുന്നതിനെക്കുറിച്ചാണ്, പുരുഷത്വത്തെ മഹത്വപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം സ്വവർഗാനുരാഗി സമൂഹത്തെ താഴ്ത്തിക്കെട്ടുക എന്നതാണല്ലോ,” ഫെയ്ത്ത് പറയുന്നു.

ദിൽജിത് ദോസഞ്ജിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും എണ്ണമറ്റ ക്വിയർ ആളുകളാൽ നിർമ്മിക്കപ്പെടുകയും രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്ന വിനോദ വ്യവസായത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു. റിലീസ് ചെയ്യുന്നതിന് മുമ്പ് ആരും വരികളെ ചോദ്യം ചെയ്തില്ലേ എന്നും അത് നൽകുന്ന സന്ദേശത്തെക്കുറിച്ച് ആരും ചിന്തിച്ചില്ലേ എന്നും ചോദിച്ച ഫെയ്ത്ത് ഒരു വിശദീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.

സമാനമായ ആശങ്കകൾ പ്രകടിപ്പിച്ച് മറ്റ് നിരവധിപ്പേരും രം​ഗത്തെത്തിയിട്ടുണ്ട്. ദിൽജിത്തിൽ നിന്ന് തങ്ങൾ കുറച്ചുകൂടി പ്രതീക്ഷിച്ചു എന്നും ദിൽജിത്തിനെ സ്നേഹിക്കുന്ന നിരവധി ക്വിയർ ആരാധകരുണ്ടെന്നും ചിലർ പ്രതികരിച്ചു. എക്സിലും വിഷയം ചൂടൻ ചർച്ചയായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി ഉപയോക്താക്കൾ വരികളെ വിമർശിക്കുകയും അത് നൽകുന്ന സന്ദേശത്തെ ചോദ്യം ചെയ്യുകയും ചെയ്തു. അതേസമയം വിമർശനങ്ങളോട് ദിൽജിത് ദോസഞ്ജ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News