
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിനായി സാംസ്‌കാരിക ലോകം ഒന്നടങ്കം പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമാകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം മുതൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നവകേരളത്തെ മുന്നോട്ട് നയിക്കാൻ എം സ്വരാജ് നിയമസഭയിൽ ഉണ്ടായിരിക്കണമെന്ന് കേരളം ഒന്നടങ്കം പറയുകയാണ്.
ഇപ്പോഴിതാ എം സ്വരാജിന് വിജയാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് സംവിധായികയും സാംസ്‌കാരിക പ്രവർത്തകയുമായ വിധു വിൻസെന്റ്. അചഞ്ചലമായ ജനാധിപത്യ ബോധമുള്ള, ആളുകളെ ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്ന സ്വരാജിനെ പോലെയുള്ളവരെയാണ് നാടിനാവശ്യമെന്നും വാക്കുകളിൽ അഗ്നിയുമായി അദ്ദേഹം നമ്മുടെ ഇടയിൽ ഉറപ്പായും ഉണ്ടാകണമെന്നും വിധു വിൻസെന്റ് പറഞ്ഞു.
ALSO READ: സമാധാനത്തിന് മതനിരപേക്ഷ നിലമ്പൂർ: വർഗീയതക്കെതിരെ 50 കേന്ദ്രങ്ങളിൽ എൽഡിഎഫ് മഹാകുടുംബ സദസ്സുകൾ
“ഞാൻ മാധ്യമപ്രവർത്തകയായിരിക്കുന്ന കാലത്താണ് സ്വരാജിനെ പരിചയപ്പെടുന്നത്. ആശയപരമായി നിരവധി വിയോജിപ്പുകളോടുകൂടിയാണ് ആ സൗഹൃദം തുടങ്ങുന്നത്. പിന്നീട് അദ്ദേഹത്തെ മനസിലാക്കി വന്നപ്പോൾ ഇത്രയും വായനയുള്ള, നിലപാടുകളിൽ ഉറച്ച്നിൽക്കുന്ന; മനുഷ്യപ്പറ്റുള്ള, ആളുകളെ ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്ന, ജനാധിപത്യ ബോധമുള്ള, ഇത്രയും ചങ്കുറപ്പോടെ സംസാരിക്കാൻ പറ്റുന്ന ഒരാളെ വേറെ കണ്ടിട്ടില്ല. വാക്കുകളിൽ അഗ്നിയുമായി അദ്ദേഹം നമ്മളുടെ ഇടയിൽ ഉറപ്പായാലും ഉണ്ടാകണം. അത് നേതൃനിരയിലാകട്ടെ ജനങ്ങളോട് ചേർന്ന് നിന്നാകട്ടെ, പ്രാസംഗീകനായാകട്ടെ , എഴുത്തുകാരനായാകട്ടെ ഏതൊക്കെ അർത്ഥത്തിലാണെങ്കിലും ആ സാനിദ്ധ്യം ഉണ്ടാകണമെന്ന് കേരളത്തിന്റെ ജനാധിപത്യ മനസ്സ് ആഗ്രഹിക്കുന്നുണ്ട് . എഴുത്തുകാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും സ്വരാജ് ഒരു ശക്തിയാണ്. .എല്ലാവരും സ്വരാജിനായി ഒത്തുചേരുന്നതും അതുകൊണ്ടാകാം. അവർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here