ഉണ്ടായത് പ്രോട്ടോക്കോൾ വീഴ്ച; പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയതിൽ അച്ചടക്ക നടപടിക്ക് നീക്കം

PINARAYI VIJAYAN

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് വിവരം. ഉദ്യോ​ഗസ്ഥന്റെ ഭാ​ഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയതോടെയാണ് നീക്കം. പ്രതിപക്ഷ നേതാവ് വിമാനത്തിൽ കയറുന്നു എന്ന് അറിയിക്കുന്നതിൽ വീഴ്ച ഉണ്ടാകുകയായിരുന്നു. സംഭവത്തിൽ ഇൻഡിഗോയോടും വിശദീകരണവും തേടിയിട്ടുണ്ട്.

also read:അധികാരത്തിലിരിക്കുന്നവർ രാജ്യത്തെ പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ഉപയോഗിച്ച് കളിക്കുന്നത് എത്ര ക്രൂരമായ തമാശയാണ്: എം എ ബേബി

ഇന്നലെ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് 2.50ന് തിരിച്ച വിമാനത്തിലായിരുന്നു പിണറായി വിജയൻ യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് പൊളിറ്റ് ബ്യൂറോ യോഗം കഴിയുന്നതിനു മുന്നേ അദ്ദേഹം പാർട്ടി ആസ്ഥാനത്തുനിന്ന് ഇറങ്ങിയിരുന്നു. കേരളഹൗസിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര. വിമാനത്താവളത്തിൽ എത്തിയ ശേഷം ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് കൃത്യമായ സമയത്ത് അറിയിപ്പ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണമായത്. തുടർന്ന് വൈകുന്നേരം കണ്ണൂരിലേക്കുള്ള മറ്റൊരു വിമാനത്തിലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. രണ്ട് ദിവസത്തെ പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനാണ് പിണറായി വിജയൻ ഡൽഹിയിലെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News