അധികാരത്തിലിരിക്കുന്നവർ രാജ്യത്തെ പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ഉപയോഗിച്ച് കളിക്കുന്നത് എത്ര ക്രൂരമായ തമാശയാണ്: എം എ ബേബി

MA Baby Criticises Centre

ടൈലിഗ്രാഫ്‌ മുൻ എഡിറ്ററുടെ വോട്ടവകാശം നിഷേധിച്ചതിന്‌ പിന്നാലെ പാസ്‌പോർട്ടും പുതുക്കി നൽകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. എസ്‌ഐആറിന്റെ വൃത്തികെട്ട വിഷപ്പല്ലാണ്‌ രാജഗോപാലിന്‌ പാസ്‌പോർട്ട്‌ നിഷേധിച്ചതിലൂടെ കാണുന്നതെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. എസ്ഐആറിനെ തങ്ങളുടെ ഇം​ഗിതത്തിനുള്ള ഉപകരണമായി കേന്ദ്രസർക്കാർ ഉപയോ​ഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് ആളുകളുടെ ഭരണഘടനാപരമായ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് എസ്ഐആർ തടയുന്നു. ഒപ്പം ബിജെപിയുടെ ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി പൗരത്വം നിർണയിക്കുന്നതിനുള്ള ഒരു ഉപകരണമായും അത് മാറിയിരിക്കുകയാണ്. എസ്ഐആർ രാജ്യത്തെ പാവപ്പെട്ടവരെ വോട്ടവകാശമില്ലാത്തവരാക്കി മാറ്റുമെന്ന് സിപിഐഎം നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നും എം എ ബേബി ഓർമിപ്പിച്ചു.

ALSO READ: ‘എസ്‌ഐആറിലൂടെ വോട്ട് നഷ്ടമായി, പാസ്‌പോർട്ടും പുതുക്കാനാകുന്നില്ല’: ദി ടെലിഗ്രാഫിന്റെ മുൻ എഡിറ്റർ ആർ രാജഗോപാൽ

ഇപ്പോഴിതാ ആർ രാജഗോപാലിനെപ്പോലുള്ള പ്രശസ്തനായ മാധ്യമപ്രവർത്തകനുപോലും വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. വോട്ടർപ്പട്ടികയിൽ പേരില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ദി ടെല​ഗ്രാഫിന്റെ മുൻ എ‍ഡിറ്ററായ ആർ രാജഗോപാലിന്റെ പാസ്‌പോർട്ട്‌ സർക്കാർ പുതുക്കി നൽകാതിരുന്നത്‌. മാർച്ച്‌ പത്തൊൻപതിന്‌ രാജഗോപാൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയെങ്കിലും വോട്ടർപട്ടികയിൽ പേരില്ലെന്ന്‌ ചൂണ്ടിക്കാട്ടി വെരിഫിക്കേഷൻ നൽകിയില്ല. പാസ്‌പോർട്ട്‌ പുതുക്കി ലഭിക്കാത്തതിനാൽ യുഎസിൽ നടന്ന മകളുടെ വിവാഹ ചടങ്ങിലും രാജഗോപാലിന്‌ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

അതേസമയം തുടക്കം മുതൽ തന്നെ എസ്‌ഐആർ നമ്മുടെ രാജ്യത്തെ ദരിദ്രരും ദുർബലരുമായ വിഭാഗങ്ങളുടെ വോട്ടവകാശം നിഷേധിക്കുമെന്ന് സിപിഐഎം മുന്നറിയിപ്പ് നൽകിയിരുന്നതായി എം എ ബേബി ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ, ആർ രാജഗോപാലിനെപ്പോലുള്ള പ്രശസ്തനായ പത്രപ്രവർത്തകന് പോലും വോട്ടവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു. വോട്ടർ പട്ടികയിൽ പേരില്ലെന്ന് കാരണത്താൽ അദ്ദേഹത്തിന് പാസ്‌പോർട്ട് പുതുക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ എം എ ബേബി അധികാരത്തിലിരിക്കുന്നവർ ഇന്ത്യയിലെ പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ഉപയോഗിച്ച് കളിക്കുന്നത് എത്ര ക്രൂരമായ തമാശയാണെന്നും കൂട്ടിച്ചേർത്തു. ജനാധിപത്യത്തെ വിലമതിക്കുകയും പൗരന്മാരുടെ അനിഷേധ്യമായ അവകാശങ്ങളെ വിലമതിക്കുകയും ചെയ്യുന്ന എല്ലാവരും എസ്‌ഐആറിനെതിരെ പ്രതിഷേധിക്കണമെന്നും രാജ്യത്ത് റിപ്പബ്ലിക് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും എം എ ബേബി എക്‌സിൽ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News