ദില്ലിയിലെ വിദ്യാർഥികളുടെ പ്രതിഷേധത്തെ പൊലീസ് അടിച്ചമർത്തിയതിനെതിരെ പ്രതികരിച്ച വിസ്മയ മോഹൻലാലിനെ അധിക്ഷേപിച്ച മേജർ രവിയെ വിമർശിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ ഷിജുഖാൻ.മേജർ രവി വീണ്ടും പരിഹാസ്യനാവുകയാണ് എന്നും അദ്ദേഹത്തിന്റെ ജല്പനങ്ങൾ പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയും എന്നും ഷിജുഖാൻ ഫേസ്ബുക്കിൽ കുറിച്ചു.
വിസ്മയയുടെ വിവേചനബുദ്ധിയേയും ചിന്താശേഷിയെയും പരിഹസിക്കുക വഴി സ്ത്രീവിരുദ്ധമായതും സാംസ്കാരികകേരളത്തിന് കളങ്കവുമായ വാക്കുകളാണ് രവിയുടെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത് എന്ന് അദ്ദേഹം എഴുതി. നേരത്തെ, വിസ്മയ പഠിച്ചതും വളർന്നതും വിയറ്റ്നാമിലാണെന്നും അവർക്ക് രാഷ്ട്രീയം അറിയില്ലെന്നും ആണ് മേജർ രവി പറഞ്ഞത്. സമരത്തിന് വിദേശ ഫണ്ടിങ് ലഭിക്കുന്നുണ്ടെന്നും സമരം ചെയ്യുന്നത് ഒരു യോഗ്യതയുമില്ലാത്തവരാണെന്നും മേജർ രവി നേരത്തെ പറഞ്ഞിരുന്നു.
ഡോ ഷിജുഖാന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

