ബം​ഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്കെത്തിച്ചത് 13.480 ഗ്രാം എംഡിഎംഎ; കൊല്ലത്ത് 37കാരൻ പിടിയിൽ

arrest

സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം ചവറയിൽ വീണ്ടും ലഹരിവേട്ട. 13.480 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ഡാൻസാഫും ചവറ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ചവറ കുളങ്ങര സ്വദേശി ഉമേഷ് ലാൽ (37) ആണ് പിടിയിലായത്. നേരത്തെ പിടിയിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

also read:‘വിഴിഞ്ഞം പൂർണമായും എം എസ് സിയുടെ കുത്തകയാകാൻ പോകുന്നു’; ഇതോടെ യുഡിഎഫ് സർക്കാർ നോക്കുകുത്തിയാകുമെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ

ബംഗളൂരുവിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഹരിമരുന്ന് എത്തിച്ച് ചവറയിലും സമീപ പ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഉയർന്ന വിലയ്ക്ക് വിതരണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു.ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊല്ലം സിറ്റി പരിധിയിൽ അഞ്ച് കേസുകളിലായി 43.74 ഗ്രാം എംഡിഎംഎ പിടികൂടി.

ENGLISH SUMMARY : As part of the state-wide anti-drug campaign ‘Operation Toofan’, another drug bust was carried out in Chavara, Kollam. The youth was arrested with 13.480 grams of MDMA by the DANSAF and Chavara police. The arrest was made by Umesh Lal (37), a native of Kulangara, Chavara. The arrest was made based on information received from the accused who was arrested earlier.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News