
ദുബായിലെ റോഡ് ടോൾ സംവിധാനമായ സാലിക്കിന്റെ നിരക്ക് മാറ്റം വെള്ളിയാഴ്ച നിലവിൽവരും. തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയരുന്നതാണ് പ്രധാനമാറ്റം. എല്ലാ ദിവസവും അർധരാത്രിക്കുശേഷം, രാത്രി ഒന്നുമുതൽ രാവിലെ ആറുവരെ ടോൾ നിരക്ക് സൗജന്യമായിരിക്കും.
പ്രവൃത്തി ദിനങ്ങളിൽ രാവിലെ ആറു മുതൽ 10 വരെയും, വൈകീട്ട് നാലു മുതൽ രാത്രി എട്ടു വരെയും ആറ് ദിർഹം ടോൾ നൽകണം.
തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം നൽകിയാൽ മതി.
പൊതു അവധിയല്ലാത്ത ഞായറാഴ്ചകളിൽ നാലുദിർഹമായിരിക്കും സാലിക്ക് നിരക്ക്.
മറ്റു പൊതുഅവധികൾ, പ്രധാനപരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാ
സമയത്തും നാല് ദിർഹം സാലിക്ക് ഈടാക്കാനാണ് തീരുമാനം.
ENGLISH NEWS SUMMARY: The rate change for Salik, Dubai’s road toll system, will come into effect on Friday. The main change is that the Salik rate will increase by six dirhams during peak hours.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here