എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

SDPI

എസ്ഡിപിഐയുമായി ബന്ധപ്പെട്ട് ഇഡിയുടെ രാജ്യവ്യാപക റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി 12 ഇടങ്ങളിലാണ് ഇഡി പരിശോധന. ദില്ലിയിലെ ദേശീയ ആസ്ഥാനത്തും പരിശോധന നടക്കുകയാണ്. തിരുവനന്തപുരത്ത് എസ്ഡിപിഐ സ്റ്റേ കമ്മിറ്റി ഓഫീസില്‍ ആറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്.

ALSO READ: ‘കേരളത്തിലെ സിപിഐഎം ഇന്ത്യയിലെ വലിയ ഘടകം, സംസ്ഥാനത്ത് പാര്‍ട്ടിക്ക് മഹത്തായ പാരമ്പര്യമുണ്ട്’ : പ്രകാശ് കാരാട്ട്

രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് എസ്ഡിപിഐയ്ക്ക് ലഭിച്ചതായി ഇഡി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നത് പിഎഫ്‌ഐ ആണെന്നും രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമാണെന്നുമാണ് ഇഡി പറയുന്നത്.

ALSO READ: മാര്‍ക്കോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് വൈകി വന്ന വിവേകം: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

നയരൂപീകരണം, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കല്‍, പൊതു പരിപാടികള്‍, കേഡര്‍ മൊബിലൈസേഷന്‍, എന്നിവയ്ക്കെല്ലാം എസ്ഡിപിഐ പിഎഫ്ഐയെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും തെളിവുകള്‍ കണ്ടെത്തിയതായും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News