
കോട്ടയത്ത് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ ഇഡി റെയ്ഡ്. വാഴൂര്‍ ചാമംപതാല്‍ എസ്ബിടി ജംഗ്ഷനില്‍ മിച്ചഭൂമി കോളനിയില്‍ നിഷാദ് വടക്കേമുറിയിലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. രാവിലെ 9.30ന് ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് 1.30നാണ് അവസാനിച്ചത്. കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘമാണ് പരിശോധന നടത്തിയത്. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ഇഡി സംഘം എത്തിയത്. പിഎഫ്‌ഐ ഡിവിഷണല്‍ സെക്രട്ടറിയായിരുന്നു നിഷാദ്. 2 ആഴ്ച മുമ്പ് എസ്ഡിപിഐ ഓഫീസുകളില്‍ ഇഡി റെയ്ഡ് നടത്തുകയും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എസ്ഡിപിഐയുമായി ബന്ധപ്പെട്ട് ഇഡിയുടെ രാജ്യവ്യാപക റെയ്ഡ് ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനും നടന്നിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 12 ഇടങ്ങളിലായിരുന്നു അന്ന് ഇഡി പരിശോധന. ദില്ലിയിലെ ദേശീയ ആസ്ഥാനത്തും പരിശോധന നടത്തിയിരുന്നു തിരുവനന്തപുരത്ത് എസ്ഡിപിഐ സ്റ്റേ കമ്മിറ്റി ഓഫീസില്‍ ആറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ALSO READ: വെയ്റ്ററിന്റെ ഒരു ചെറിയ തെറ്റില്‍ ഡെലിവറി ഡ്രൈവറിന് പരുക്ക്; സ്റ്റാര്‍ബഗ്‌സിന് പിഴ 434 കോടി!
രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് എസ്ഡിപിഐയ്ക്ക് ലഭിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു.. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നത് പിഎഫ്ഐ ആണെന്നും രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമാണെന്നുമാണ് ഇഡി പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here