പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്: പത്രിക തള്ളിയതിനെതിരായ സാന്ദ്ര തോമസിന്റെ ഹർജിയിൽ നാളെ വിധി

sandra thomas Petetion

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയതിനെതിരെ നിർമ്മാതാവ് സാന്ദ്രാ തോമസ് സമർപ്പിച്ച ഹർജിയിൽ വിധി നാളെ. എറണാകുളം സബ് കോടതിയിൽ വാദം പൂർത്തിയായി.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സാന്ദ്ര സമർപ്പിച്ച നാമനിർദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ബൈലോ പ്രകാരം നിർദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്.

Also Read: ‘ഞാൻ ഫേയ്സ്ബുക്കിൽ കവിത എഴുതിയതാണ്’; വിനായകനെ സൈബർ പൊലീസ് ചോദ്യം ചെയ്തു

എന്നാൽ അസോസിയേഷൻറെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കിൽ സ്ഥിരാംഗമാവുകയും മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റും വേണമെന്നാണ് വ്യവസ്ഥയെന്നും ഈ യോഗ്യത തനിക്കുണ്ടെന്നുമാണ് സാന്ദ്രയുടെ വാദം. പത്രിക തള്ളിയ നടപടി അനീതിയും പക്ഷപാതപരവുമാണെന്നുമാണ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സാന്ദ്ര ഉന്നയിച്ച വാദം.

Also Read: ലോകസിനിമാക്കാഴ്ചകളുടെ നാല് ദിനരാത്രങ്ങൾ; മേഖല രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും

ഒമ്പത് സിനിമകൾ തന്റെ പേരിൽ സെൻസർ ചെയ്തിട്ടുണ്ടെന്നും. രണ്ടു ബാനറിൽ സിനിമകൾ ചെയ്തു എന്ന പേരിൽ തന്റെ പത്രിക തള്ളയത്. അതേ സമയം തന്നെ രണ്ടു ബാനറിൽ സിനിമകൾ ചെയ്ത മറ്റൊരു നിർമ്മാതാവിന്റെ പത്രിക ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്വീകരിച്ചുവെന്നുമാണ് വിഷയത്തിൽ സാന്ദ്രാ തോമസിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News