സ്വാഭാവിക മരണങ്ങളെ മെഡിക്കൽ കോളജിലെ തീപിടിത്തവുമായി ചേർത്ത് വ്യാജ വാർത്ത സൃഷ്ടിക്കുക ലക്ഷ്യം; തെരഞ്ഞെടുപ്പ് കാലത്തെ ‘മനോരമ’യുടെ വ്യാജ പ്രചരണങ്ങള്‍

manorama fake news

വെൻ്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയവരുടെ സ്വാഭാവിക മരണങ്ങളെ തിരുവനന്തപുരം മെഡിക്കൽ കോളെജിലെ തീപിടുത്തവുമായി ബന്ധപ്പെടുത്തിയ മനോരമ ന്യൂസിൻ്റെ വ്യാജ വാർത്ത തികച്ചും ദൗർഭാഗ്യകരമാണ്. വാസ്തവത്തിൽ ചൊവ്വാ‍ഴ്ച നടന്ന തീപിടിത്തത്തിൽ ആരും മരിക്കുകയോ ആർക്കും പൊള്ളലേൽക്കുകയോ ചെയ്തിട്ടില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വ്യാജ വാർത്ത സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

വാഹനപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ രോഗികൾ മരിച്ച സംഭവത്തെ കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെടുത്താനുള്ള നീക്കം തികച്ചും ദൗർഭാഗ്യകരമാണെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടും പറഞ്ഞു.

ALSO READ: കേരളത്തിന്റെ ‘വാൾട്ടർ സ്കോട്ട്’: ചരിത്രത്തെ സിരകളിൽ പടർത്തിയ സി വി രാമൻ പിള്ള

ചികിത്സയിലുണ്ടായിരുന്നവരിൽ അഞ്ചു പേരുടെ മരണം തീപിടിത്തമോ അതിൻ്റെ പാർശ്വഫലങ്ങൾ കൊണ്ടോ സംഭവിച്ചതല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർമാരും ഐസിയുവിൻ്റെ ചുമതലയുള്ള ഡോക്ടർമാരും വ്യക്തമാക്കി. രോഗികളെ മറ്റൊരു ഐസിയുവിലേക്ക് മാറ്റിയതു കൊണ്ടും അവർക്ക് പുതുതായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് അവർ സ്ഥിരീകരിക്കുന്നു.

മരിച്ച അഞ്ചു പേരും വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലുണ്ടായിരുന്നവരാണ്. ഇവർ മരിച്ചത് പല ദിവസങ്ങളിലായാണ്. അഞ്ചു പേരുടെയും പോസ്റ്റുമോർട്ടവും കഴിഞ്ഞു. തീപിടിത്തവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമാണ് മരണകാരണമെങ്കിൽ അതു പോസ്റ്റുമോർട്ടത്തിൽ തെളിയേണ്ടതായിരുന്നു. രോഗികളുടെ മരണം സംബന്ധിച്ച് യാതൊരുവിധ പരാതിയും ഇതുവരെ ലഭ്യമായിട്ടില്ല. പരാതി ലഭിക്കുകയാണെങ്കിൽ നിയമപരമായി പരിശോധിക്കുമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടും പറഞ്ഞു. പ്രസ്തുത സാഹചര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ നൽകുന്നത് ഒഴിവാക്കണമെന്ന് പ്രിൻസിപ്പൽ അഭ്യർത്ഥിച്ചു.

വസ്തുതകള്‍ ഇതായിരിക്കെ തെരഞ്ഞെടുപ്പ് കാലത്തെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കാൻ യുഡിഎഫും അവരുടെ മുഖപത്രമായ മനോരമയും തയ്യാറാകേണ്ടതുണ്ട്. എത്ര ഉളുപ്പില്ലാതെയാണ് യുഡിഎഫുകാർ വ്യാജ വാർത്തകളെ ഉപയോഗിക്കുന്നത് എന്നതിന് ഇതിലും വലിയ ഉദാഹരണമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News