സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട യുവതി വി വസീഫിൻ്റെ ഭാര്യയാണെന്ന വ്യാജപ്രചാരണം ഏറ്റുപിടിച്ച് മഹിളാ കോൺഗ്രസ് നേതാവ്; വിവാദമായതോടെ പോസ്റ്റ് മുക്കി

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്താൻ ആവശ്യപ്പെട്ട യുവതി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫിൻ്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണവുമായി മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ന്യൂസ് മലയാളത്തിൻ്റെ പേരിൽ വ്യാജ  കാർഡ്  നിർമിച്ചുകൊണ്ടാണ് വി വസീഫിൻ്റെ ഭാര്യയാണെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ പോസ്റ്റ് തൻ്റെ ഫേസ്ബുക്കിൽ നിന്നും ബിന്ദു ബിനു ഡിലീറ്റ് ചെയ്തു.
അതേസമയം, വ്യാജ പ്രചരണത്തിനെതിരെ വി വസീഫും രംഗത്തെത്തി. അത് തൻ്റെ ഭാര്യ അല്ലെന്നും ആ സ്ത്രീയെ അറിയില്ലെന്നും വി വസീഫ് പറഞ്ഞു. ചാനലുകളുടെ വ്യാജ കാർഡുകൾ വെച്ച് ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്.വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങി പിന്നീട് മുഖമുള്ളതും ഇല്ലാത്തതും ആയ അക്കൗണ്ടുകളിൽ വ്യാപകമായി പ്രചരണം നടത്തുകയാണ്. കേരളത്തിൽ കുറച്ചു കാലമായി ഇടത് സഖാക്കളെയും കുടുംബാംഗങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന വലതുപക്ഷ കൂട്ടായ്മ നീചമായ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. അധമ വൃത്തികൾക്ക് മുമ്പിൽ തോൽക്കില്ലെന്നും ഭയലേശമില്ലാതെ രാഷ്ട്രീയ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് വി വസീഫ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ബിന്ദു ബിനുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
വസീഫിന്റെ ഭാര്യക്ക് ലുലുമാളിന്റെ അടുത്ത് വന്നപ്പോൾ പെട്ടെന്ന് മുട്ടിയതാണോ, അതോ അതൊരു അസുഖം ആണോ. എന്തായാലും ഇനി മുതൽ ഡയപ്പർ കെട്ടി നടന്നാൽ മതി. വെറുതെ മുട്ടുമ്പോൾ മുട്ടുമ്പോൾ ഇങ്ങനെ വണ്ടിക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ വസീഫിന്റെ ഭാര്യേ????
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News