
ഫിഫ ക്ലബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡിന് ജീവന്മരണ പോരാട്ടം. ഗ്രൂപ്പ് എച്ചില്‍ ഓസ്ട്രിയന്‍ ക്ലബ് ആര്‍ബി സാല്‍സ്ബര്‍ഗ് ആണ് എതിരാളി. നാല് പോയിന്റ് വീതം നേടിയ ഇരുടീമുകളുടെയും മത്സരം തീപാറുന്നതാകും. ഇന്ത്യന്‍ സമയം നാളെ രാവിലെ 6.30നാണ് മത്സരം.
അതേസമയം, ഇന്ന് രാത്രി 12.30ന് ഇംഗ്ലീഷ്- ഇറ്റാലിയന്‍ വമ്പന്മാരുടെ പോരുണ്ടാകും. ഗ്രൂപ്പ് ജിയില്‍ യുവന്റസും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് കളത്തില്‍. ഇരുടീമുകളും നേരത്തേ നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്. അതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാകും ഇരുടീമുകളും മത്സരിക്കുക.
Read Also: നോക്കൗട്ടിലേക്ക് കുതിച്ച് മിലാന്‍, ഡോര്‍ട്ട്മുണ്ട്; ഉറവയെ തകര്‍ത്ത് മോണ്ടെറിയും
ഗ്രൂപ്പ് ജിയില്‍ മൊറോക്കന്‍ ക്ലബ് വിദാദ് എസിയും യു എ ഇ ക്ലബ് അല്‍ ഐനും ഏറ്റുമുട്ടും. ഇരുടീമുകളും നോക്കൗട്ട് കാണാതെ പുറത്തായിട്ടുണ്ട്. അതേസമയം, ഒരു പോയിന്റെങ്കിലും നേടി ടൂര്‍ണമെന്റ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാകും ഇരുടീമുകളും ഇറങ്ങുക. ഗ്രൂപ്പ് എച്ചില്‍ നാളെ രാവിലെ 6.30ന് സൗദി അറേബ്യന്‍ ക്ലബ അല്‍ ഹിലാല്‍- പച്ചൂക്ക മത്സരവുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

