നോക്കൗട്ട് ഉറപ്പിക്കാന്‍ പി എസ് ജിയും അത്‌ലെറ്റിക്കോ മാഡ്രിഡും ഇന്ന് കളത്തില്‍; നാളെ മെസിയുടെ തീപാറും മത്സരം

fifa-club-world-cup-psg-inter-miami-atletico-madrid-messi

ഫിഫ ക്ലബ് ലോകകപ്പില്‍ ഇന്ന് ശക്തന്മാര്‍ കളത്തില്‍. യൂറോപ്യന്‍ ചാമ്പ്യന്മാരായ പി എസ് ജിയും സ്പാനിഷ് കരുത്തരായ അത്‌ലെറ്റിക്കോ മാഡ്രിഡും ഇന്ന് മത്സരിക്കുമ്പോള്‍ നാളെ മെസിയുടെ ഇന്റര്‍മയാമിയും മത്സരിക്കുന്നുണ്ട്.


ഗ്രൂപ്പ് ബിയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ അമേരിക്കന്‍ ക്ലബ് സീറ്റില്‍ സൗണ്ടേഴ്‌സ് ആണ് പി എസ് ജിയുടെ എതിരാളി. ഒരു ജയവും ഒരു തോല്‍വിയുമായി മൂന്ന് പോയിന്റുള്ള പി എസ് ജി ഗ്രൂപ്പില്‍ രണ്ടാമതാണ്. ആറ് പോയിന്റുള്ള ബ്രസീല്‍ ക്ലബ് ബൊട്ടാഫോഗോയാണ് മുന്നില്‍. നോക്കൗട്ട് ഉറപ്പിക്കാന്‍ പി എസ് ജിക്ക് ജയം അനിവാര്യമാണ്.

Read Also: ‘ആറാടി’ മാഞ്ചസ്റ്റര്‍ സിറ്റി; വിജയവഴിയില്‍ റയല്‍, ഗംഭീരം യുവന്റസ്


അതേസമയം, ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ അത്‌ലെറ്റിക്കോ മാഡ്രിഡ് ബൊട്ടാഫോഗോയെ നേരിടും. യൂറോപ്യന്‍- ലാറ്റിനമേരിക്കന്‍ പോരായിരിക്കും ഇത്. പി എസ് ജിയെ പോലെ മൂന്ന് പോയിന്റാണ് അത്‌ലെറ്റിക്കോക്കുള്ളത്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ഈ മത്സരവും.


അതേസമയം, ഗ്രൂപ്പ് എയില്‍ പാല്‍മിറാസ്- ഇന്റര്‍ മയാമി തീപാറും. ബ്രസീലിയന്‍- അമേരിക്കന്‍ പോരിനൊപ്പം മെസിയും സുവാരസും അടക്കമുള്ള ലാറ്റിനമേരിക്കന്‍ താരങ്ങളുടെ മത്സരം കൂടിയാകുമിത്. ഇരുടീമുകള്‍ക്കും നാലുവീതം പോയിന്റുണ്ട്. നോക്കൗട്ട് ഉറപ്പിക്കാന്‍ ജയം അനിവാര്യമാണ്. നാളെ രാവിലെ 6.30നാണ് മത്സരം. ഗ്രൂപ്പ് എയില്‍ ഇതേസമയം പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോയും ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയും പോരാടുന്നുണ്ട്. ഇരു ടീമുകള്‍ക്കും ഒന്ന് വീതം പോയിന്റാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News