
ആസ്റ്റക്ക: ലോകകപ്പിൽ ആർത്തലച്ചെത്തിയ മെക്സിക്കൻ തിരമാലകൾക്ക് മുന്നിൽ നിഷ്ക്രിയരായി ഇക്വഡോർ. റൌണ്ട് ഓഫ് 32 മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറിനെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ കടന്നു. ജൂലിയൻ ക്വിനോൻസും(22) റൌൾ ജിമെനെസുമാണ്(31) മെക്സിക്കോയുടെ സ്കോറർമാർ.
ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയപാതക പാറിച്ചാണ് മെക്സിക്കോ റൗണ്ട് ഓഫ് 32 പോരാട്ടത്തിനിറങ്ങിയത്. മനോഹര ഫുട്ബോൾ കളിച്ച മെക്സിക്കോ, ഇക്വഡോറിന് മേൽ തുടക്കംമുതൽ ആധിപത്യം പുലർത്തി. ആറാം മിനിട്ടിൽ ലീഡ് നേടാൻ മെക്സിക്കോയ്ക്ക് അവസരം ലഭിച്ചെങ്കിലും ജെമെനെസിന്‍റെ ഹെഡർ പുറത്തേക്ക് പോയി. മത്സരം 15 മിനിട്ട് പിന്നിട്ടപ്പോൾ ഒരുതവണ പോലും മെക്സിക്കൻ ഗോൾമുഖം കാണാൻ ഇക്വഡോറിന് സാധിച്ചില്ല. എന്നാൽ ഈ സമയത്തിനുള്ളിൽ ഇക്വഡോർ ഗോൾമുഖത്തേക്ക് മെക്സിക്കോ ആറു തവണയാണ് ഷോട്ടികൾ ഉതിർത്തത്.
18ആം മിനിട്ടിൽ ഗോളടിക്കാൻ അവസരം ലഭിച്ചെങ്കിലും ഇക്വഡോർ താരം ജോൺ യേബയുടെ ഷോട്ട് പുറത്തേക്ക് പോയി. 22ആം മിനിട്ടിൽ ജൂലിയൻ ക്വിനോൻസിലൂടെ മെക്സിക്കോ മത്സരത്തിൽ മുന്നിലെത്തി. ബോക്സിനുള്ളിൽവെച്ച് റോബർട്ടോ ആൽവറാഡോ നൽകിയ അസിസ്റ്റിൽനിന്നായിരുന്നു ക്വിനോൻസിന്‍റെ ഗോൾ.
Also Read- ഫിഫ ലോകകപ്പ് 2026: സ്വീഡനെ നിഷ്പ്രഭരാക്കി പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്
അധികം വൈകാതെ ജിമെനെസിലൂടെ മെക്സിക്കോ ലീഡ് രണ്ടാക്കി ഉയർത്തി. 31ആം മിനിട്ടിൽ ജൂലിയൻ ക്വിനോൻസ് നൽകിയ അവസരം ഒരു പിഴവും കൂടാതെ ജിമെനെസ് വലയിലാക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഗോൾ നേടാൻ ഇക്വഡോറിന് ഒന്നാന്തരം അവസരം ലഭിച്ചെങ്കിലും, ജോൺ യെബോയുടെ ഗോളെന്ന് ഉറച്ച ഷോട്ട് മെക്സിക്കൻ ഗോളി റാഞ്ജൽ അത്ഭുതകരമായി തട്ടിയകറ്റി.
MÉXICO THROUGH TO THE ROUND OF 16! 😤🇲🇽
Green will keep painting this World Cup. 💚
ALL TOGETHER. C’MONNNN! 👊#SomosMéxico pic.twitter.com/dplXxOruWm
— Mexican National Team (@miseleccionmxEN) July 1, 2026
രണ്ടാം പകുതിയിൽ ഇക്വഡോർ ഉണർന്ന് കളിച്ചു. തിരിച്ചടിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മെക്സിക്കൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. അതിനിടെ 67ആം മിനിട്ടിൽ സെസാർ മൊണ്ടെസിന്‍റെ ഗോളെന്ന് ഉറച്ച ഹെഡർ ഇക്വഡോർ ഗോളി സേവ് ചെയ്തു. മത്സരത്തിന്‍റെ ഇഞ്ചുറി കളിക്കളത്തിൽ ടൈമിൽ വായ പൊത്തി സംസാരിച്ചതിന് ഇക്വഡോർ താരം പിയറോ ഹിൻകാപ്പിയ റെഡ് കാർഡ് കണ്ടു. ഈ ലോകകപ്പിൽ ഇത്തരത്തിൽ റെഡ് കാർഡ് കാണുന്ന രണ്ടാമത്തെ താരമാണ് ഹിൻകാപ്പിയ. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ പരാഗ്വേ മധ്യനിരതാരം മിഗ്വേൽ അൽമിറോൺ ഇത്തരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

