യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ഭരണ സമിതി അംഗങ്ങൾ തമ്മിൽ ചേരിപ്പോര് രുക്ഷം

യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ഭരണ സമിതി അംഗങ്ങൾ തമ്മിൽ ചേരിപ്പോര് രുക്ഷം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹനെതിരെ ഒരു വിഭാഗം അംഗങ്ങൾ പടയൊരുക്കം ശക്തമാക്കി. ഭരണത്തിൽ നേരിട്ട് ഇടപെടാൻ ഡിസിസി നേതൃത്വം തീരുമാനിച്ചു.

ഭരണത്തിലെത്തി മാസങ്ങൾക്കുള്ളിലാണ് കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിലടി തുടങ്ങിയത്. പ്രസിഡൻ്റ് മില്ലി മോഹനെതിരെയാണ് പടയൊരുക്കം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിയമിച്ച ജീവനക്കാരെ ഒരു മാനദണ്ഡവും പാലിക്കാതെ പിരിച്ച് വിടണമെന്ന് ചില കോൺഗ്രസ് നേതാക്കൾ പ്രസിഡൻ്റിനോട് ആവശ്യപെട്ടിരുന്നു. എന്നാൽ, മില്ലിമോഹൻ ഈ ആവശ്യം ചെവിക്കൊണ്ടില്ല.നിയമ പ്രകാരം മാത്രമേ ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കാനാവൂ എന്നാണ് പ്രസിഡൻ്റിൻ്റെ നിലപാട്. ഇതോടെയാണ് മറുവിഭാഗം നിലപാട് കടുപ്പിച്ചത്.

പ്രസിഡൻ്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് ചില അംഗങ്ങൾ ഡിസിസി നേതൃത്വത്തിന് കത്ത് നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രസിഡൻ്റിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നേതൃത്വം തീരുമാനിച്ചു. ഭരണസമിതി യോഗത്തിന് മുമ്പ് അജണ്ടകൾ കോൺഗ്രസ് കൗൺസിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനം എടുക്കും. ഭരണത്തിൽ ഡിസിസി നേരിട്ട് ഇടപെടും. എല്ലാ മാസവും പാർലമെൻ്ററി പാർട്ടി യോഗവും ചേരും.

Also Read: കെപിസിസി അംഗം എ അരവിന്ദനെതിരെയുള്ള പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുന്നതായി യുവതി

ഭരണ സമിതി അംഗങ്ങളുടെ തമ്മിലടി ഒഴിവാക്കാൻ പി .എം നിയാസ്, എൻ സുബ്രഹ്മണ്യൻ,പി.എം അബ്‌ദുറഹ്‌മാൻ എന്നീ നേതാക്കളെ ചുമതലപ്പെടുത്തി. കോൺഗ്രസ് അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഒരു കാരണവശാലും പുറത്ത് വരരുതെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. വിഷയങ്ങൾ കൗൺസിൽ യോഗത്തിൽ പരിഹരിക്കണം. മില്ലിമോഹൻ്റെ നിലപാടുകൾ ഏകാധിപത്യപരമാണെന്നാണ് മറുവിഭാഗത്തിൻ്റെ പരാതി. എന്നാൽ പ്രസിഡൻ്റ് പദം മോഹിക്കുന്ന ചില നേതാക്കളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് മില്ലി മോഹനെ അനുകൂലിക്കുന്നവരുടെ വാദം. ഏതായാലും അംഗങ്ങളുടെ തമ്മിലടി ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളെ പോലും സാരമായി ബാധിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News