
വയനാട് വെള്ളരിമല പുന്ന പുഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി അറിയാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ദുരന്ത നിവാരണ അതോറിറ്റി. നോ ഗോ സോണിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. പ്രദേശത്തുള്ള തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക് എത്തിക്കാനുള്ള നടപടി സ്വികരിച്ചിട്ടുണ്ട് എന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Also read: ‘അടിയന്തരാവസ്ഥക്ക് സമാനമാണ് നിലവിലെ ദേശീയ രാഷ്ട്രീയ പരിതസ്ഥിതി’: എം വി ഗോവിന്ദൻ മാസ്റ്റർ
റവന്യൂ അധികൃതരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നേരത്തെ ഉരുൾപ്പൊട്ടിയ ഭാഗത്ത് ഉണ്ടായ ഉറപ്പില്ലാത്ത മണ്ണും മറ്റും ഒഴുകിവന്നതാണ് ഇപ്പോഴത്തെ കുത്തൊഴുക്കിന് കാരണമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പുഴയിൽ നിന്ന് വലിയ കല്ലുകളും പാറകളും നീക്കുന്ന പ്രവർത്തി നടക്കുകയാണ്. പുഴയിൽ ചെളിയും വെള്ളവും കൂടാൻ കാരണമിതാണെന്ന് കളക്ടർ റവന്യു വകുപ്പിനെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here