സാധാരണ കോഫി കുടിച്ചു മടുത്തോ? എന്നാൽ കോക്കനട്ട് മിൽക്ക് കോഫി ട്രൈ ചെയ്തു നോക്കൂ

milk coffee

കോഫി എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പശുവിൻ പാലിന് പകരം തേങ്ങപ്പാൽ ചേർത്ത ഒരു കോഫി ഉണ്ടാക്കിയാലോ. അതാണ് കോക്കനട്ട് മിൽക്ക് കോഫി. തേങ്ങപ്പാലിന്റെ സ്വാഭാവികമായ മധുരവും കോഫിയുടെ കടുപ്പവും ചേരുമ്പോൾ അത് വ്യത്യസ്തമായ ഒരു സ്വാദ് നൽകുന്നു.

ചേരുവകൾ
കട്ടിയുള്ള തേങ്ങപ്പാൽ: ½ കപ്പ്
വെള്ളം: 1 കപ്പ്
കോഫി പൗഡർ: 1-2 ടീസ്പൂൺ
മധുരം: ശർക്കര പാനി, തേൻ, അല്ലെങ്കിൽ പഞ്ചസാര
ഏലയ്ക്ക പൊടി: ഒരു നുള്ള്

ALSO READ :കാഴ്ചയിൽ കുഞ്ഞനാണെങ്കിലും ഗുണത്തിൽ കേമനാണ് ഈ ഇത്തിരിപ്പോന്ന എള്ളുകൾ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇതിലേക്ക് കോഫി പൗഡർ ചേർത്ത് ഡിക്ലോക്ഷൻ തയ്യാറാക്കി മാറ്റിവെക്കുക. ചൂടുള്ള കോഫി ഡിക്ലോക്ഷനിലേക്ക് തേങ്ങപ്പാൽ ചേർക്കുക. തേങ്ങപ്പാൽ ചേർത്ത ശേഷം കോഫി വീണ്ടും അടുപ്പത്ത് വെച്ച് തിളപ്പിക്കരുത്. ഇങ്ങനെ ചെയ്യുന്നത് പാൽ പിരിഞ്ഞുപോകാൻ കാരണമാകും.ഇതിലേക്ക് ആവശ്യത്തിന് മധുരം ചേർത്ത് നന്നായി ഇളക്കുക. ശർക്കര പാനി ചേർക്കുന്നത് തേങ്ങപ്പാൽ കോഫിക്ക് കൂടുതൽ നാടൻ രുചി നൽകും.നല്ല രുചിയുള്ള കോക്കനട്ട് മിൽക്ക് കോഫി തയ്യാർ. ചൂടോടെ തന്നെ കുടിക്കാൻ ശ്രദ്ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News