
മുത്ത് പോലെയുള്ള മണിപ്പുട്ട് കഴിച്ചിട്ടുണ്ടോ ? കുട്ടികളുടെ വയറുനിറയ്ക്കാന്‍ സിംപിളായി മണിപ്പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? കുറഞ്ഞ സമയത്തിനുള്ളില്‍ ടേസ്റ്റിയായി തയ്യാറാക്കാം മണിപ്പുട്ട്.
Also Read : തേങ്ങാപ്പാലും മുട്ടയും ഒന്നും വേണ്ടേ വേണ്ട ! ഞൊടിയിടയിലുണ്ടാക്കാം മധുരംകിനിയും അച്ചപ്പം
ചേരുവകള്‍
അരിപ്പൊടി – 1 കപ്പ്
വെള്ളം – അരക്കപ്പ്
ഉപ്പ്
പഞ്ചസാര
തേങ്ങ
തേങ്ങാപ്പാല്‍ – 3 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
Also Read : നല്ല മധുരം നിറഞ്ഞ പൈനാപ്പിള്‍ പച്ചടി; ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട
പാത്രത്തില്‍ അരിപ്പൊടി ഇട്ട് ആവശ്യത്തിനു മാത്രം ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇതിലേക്കു അരക്കപ്പ് തിളച്ച വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം.
അതു ചെറിയ ഉരുളകളാക്കണം.
ഉരുളകളും തേങ്ങയും പുട്ടുകുറ്റിയില്‍ നിറച്ച് പതിനഞ്ചു മിനിറ്റ് ആവികയറ്റുക.
മറ്റൊരു പാനില്‍ തേങ്ങാപ്പാലില്‍ പഞ്ചസാര മിക്‌സ് ചെയ്ത് ചൂടാക്കുക
ആവികയറ്റിയ മണിപ്പുട്ട് തേങ്ങാപ്പാലിലിട്ടു നന്നായി മിക്‌സ് ചെയ്യുക.
Also Read : കയ്പ്പുമില്ല പുളിയുമില്ല ! ഓറഞ്ച് തൊലിയുണ്ടെങ്കില്‍ ഒരു കിടിലന്‍ അച്ചാര്‍ റെഡി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

