ഇന്നലത്തെ ഇഡലി അധികം വന്നോ? കളയാന്‍ വരട്ടെ, ഇന്ന് അതൊരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് ആക്കാം

idli upma

ഇന്നലത്തെ ഇഡലി അധികം വന്നോ? കളയാന്‍ വരട്ടെ ഇന്ന് അതൊരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് ആക്കാം. നല്ല രുചിയൂറും ഇഡലി ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ഇഡലി 10-12

പച്ചമുളക് 5-6

ഇഞ്ചി പൊടിയായി അരിഞ്ഞത് -1 ടീസ്പൂണ്‍

കായപ്പൊടി 1 ടീസ്പൂണ്‍

തേങ്ങാ ഒന്നര കപ്പ്

കടുക് 1 ടീസ്പൂണ്‍

ഉഴുന്ന് 1 ടീസ്പൂണ്‍

കറിവേപ്പില

വെളിച്ചെണ്ണ 3-4 ടീസ്പൂണ്‍

ഉപ്പ്

Also Read : അവധി ദിനത്തില്‍ ഒരു എളുപ്പ ബ്രേക്ക് ഫാസ്റ്റ് ആയാലോ; റവയും തേങ്ങയും മാത്രം മതി

തയ്യാറാക്കുന്ന വിധം

ഇഡ്ഡലി നന്നായി പൊടിക്കുക.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഉഴുന്നും മൂപ്പിക്കുക.

ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വറുക്കുക.

കായപ്പൊടി ചേര്‍ത്ത ശേഷം ഇനി പൊടിച്ച ഇഡലി ചേര്‍ക്കുക

ഇത് ചെറുതീയില്‍ ഇളക്കി അഞ്ചുമിനിറ്റുകളോളം അടച്ചു വെച്ചു പാകം ചെയ്യുക.

ഉപ്പും ചേര്‍ത്ത ശേഷം വാങ്ങി വെയ്ക്കാം.

ഇനി തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കി ചൂടോടെ വിളമ്പുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News