
പാലുത്പന്നങ്ങളിൽ പ്രധാനിയാണ് പനീർ. പ്രോട്ടീൻ, കാത്സ്യം, വൈറ്റമിൻ എന്നിങ്ങനെ പോഷക ഗുണങ്ങൾ നിറഞ്ഞ ഒന്നാണിത്. പനീർ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഏറെ രുചികരവുമാണ്. പനീർ കൊണ്ട് വളരെ എളുപ്പത്തിൽ ഒരു ടിക്ക തയ്യറാക്കിയാലോ, അതും റെസ്റ്റോറൻ്റിനെ വെല്ലുന്ന ടേസ്റ്റിൽത്തന്നെ.
ആവശ്യമായ ചേരുവകൾ
പനീർ – 200 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
തൈര് – 2 ടേബിൾസ്പൂൺ
വെണ്ണ – 1 ടേബിൾസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ .
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഗരംമസാല – 2 ടീസ്പൂൺ
മഞ്ഞൾപൊടി – 1 നുള്ള്
ഉപ്പ് – ആവശ്യത്തിന്
Also Read: കൂൺ ഫ്രിഡ്ജില്‍ വെക്കുമ്പോൾ കേടാകുന്നതാണോ പ്രശ്നം? ഈ പൊടിക്കൈ അറിയാതെ പോകരുത്
തയ്യാറാക്കുന്ന വിധം
ആദ്യംതന്നെ പനീർ ചെറിയ കഷ്ണങ്ങളായി മുറിച്ച് വയ്ക്കുക. തൈരിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതത്തിലേക്ക് പനീർ ഇട്ട് കുറഞ്ഞത് 20 മിനിറ്റ് വയ്ക്കുക. ശേഷം ഒരു നോൺ സ്റ്റിക്ക് പാനിൽ 1 ടേബിൾ സ്പൂൺ വെണ്ണ ചൂടാക്കി, അതിലേക്ക് പനീർ കഷ്ണങ്ങൾ ഓരോന്നായി ഇടാം. ചെറുതീയിൽ ഇരുവശവും ബ്രൗണ്‍ നിറമാകുന്നവരെ ഇത് മൊരിച്ചെടുത്താൽ കൊതിയൂറുന്ന പനീര്‍ ടിക്ക റെഡി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

