
കോഴിക്കോട് വാണിമേലിലും, കുറുവന്തേരിയിലും തെരുവ് പട്ടിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം അഞ്ച് പേരെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വ്യത്യസ്ത സമയങ്ങളിലായി തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഭൂമിവാതുക്കല്‍ മുളിവയല്‍ റോഡിലാണ് സംഭവം. വാണിമേലില്‍ രണ്ടര വയസുകാരനെയും, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് പട്ടി ആക്രമിച്ചു. ഈ പ്രദേശത്ത് നാലുപേര്‍ക്കാണ് കടി ഏറ്റത്. രണ്ടര വയസുകാരനെ മാതാവിനൊപ്പം റോഡിലെത്തിയപ്പോഴാണ് പട്ടി അക്രമിച്ചത്.
ALSO READ: 2012 മുതല്‍ കെട്ടിടത്തിന് ബലക്ഷയം, 2016ല്‍ തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തു; മന്ത്രി വീണാജോര്‍ജ്
വയറിനാണ് രണ്ടര വയസ് കാരന് കടിയേറ്റത്. ഇതിന് പിന്നാലെ വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് 40കാരനെ പിന്നില്‍ നിന്നെത്തി കടിച്ചത്. ചെക്യാട് കുറുവന്തേരിയില്‍ അമ്മം പാറയില്‍ പൊക്കന്‍ എന്ന 65 കാരനെയും കുറുവന്തേരി ഡജ സ്‌കൂള്‍ പരിസരത്ത് തെരുവുനായ ആക്രമിച്ചിരുന്നു. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
ALSO READ: ആലപ്പുഴ കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകം; കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യമാണെന്ന് മന്ത്രി ചിഞ്ചുറാണി
Five Injured in Straydog attack in Kozhikode

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here