ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം

IDUKKI

ഇടുക്കിയിൽ വെള്ളക്കെട്ടിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം.കാന്തല്ലൂർ പെരുമലയിൽ രാമരാജിൻ്റെയും രാജേശ്വരിയുടെയും മകൻ ശരവണ ശ്രീയാണ് മരിച്ചത്.

സഹോദരിമാർക്ക് ഒപ്പം കളിക്കുമ്പോൾ നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടിൻ്റെ സമീപത്തെ കുഴിയിലാണ് കുട്ടി വീണത്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്ന കുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു.

ALSO READ: ‘ എൻ്റെ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കിക്കൊള്ളൂ…’; യുപിയിൽ ടെക്കി ജീവനൊടുക്കി, കാരണം ഭാര്യയും കുടുംബവുമെന്ന് കുറ്റപ്പെടുത്തൽ

തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചതിനുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ENGLISH NEWS SUMMARY: A four-year-old boy died tragically after falling into a water in Idukki. Saravana Sree, the son of Ramaraj and Rajeshwari, died in Kanthalloor Perumala. The boy fell into a pit near a new house under construction while playing with his sisters. The boy fell into the pit, which had accumulated water and mud due to the rains in the past few days.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News