കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് & വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ഐ എസ് ആർ ഒ സ്റ്റാഫ് അസോസിയേഷൻ കോ-ഓർഡിനേഷൻ സെക്രട്ടറിയുമായ ജി ആർ പ്രമോദിൻ്റെ അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്ന് എഫ് എസ് ഇ ടി ഒ ആവശ്യപ്പെട്ടു. ഐ എസ് ആർ ഒ വേളി യൂണിറ്റിലെ സീനിയർ അസിസ്റ്റൻ്റായ ജി ആർ പ്രമോദ്, ഭാരതാംബ വിഷയത്തിൽ നവമാധ്യമത്തിൽ പ്രതികരിച്ചു എന്നു പറഞ്ഞ് വലിയമലയിലേക്ക് സ്ഥലം മാറ്റുകയും പുതിയ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ഉടൻ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
സംഘടിക്കാനും പ്രതിഷേധിക്കാനും ഭരണഘടന എല്ലാം പൗരന്മാർക്കും അവകാശം നൽകുന്നുവെന്നിരിക്കെയാണ് അത് നിഷേധിച്ചു കൊണ്ട് ഐ എസ് ആർ ഒ യിൽ കേന്ദ്ര സർക്കാർ സംഘടനയുടെ അംഗീകാരം റദ്ദാക്കിയത്. അതിൻ്റെ തുടർച്ചയായി മാത്രമേ ഇപ്പോഴത്തെ സസ്പെൻഷനെയും കാണാൻ കഴിയൂ. പ്രതിഷേധിക്കുന്നവരും എതിരഭിപ്രായം പറയുന്നവരേയും ഇല്ലാതാക്കുന്ന നവ ഫാസിസ്റ്റ് നടപടികളാണ് കേന്ദ്ര സർക്കാരിൽ നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

