
ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്കാണ് കേന്ദ്രം അരി നിഷേധിച്ചിരിക്കുന്നത്. ഓണത്തിന് അധിക അരിവിഹിതം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അപ്പാടെ കേന്ദ്രം തള്ളുമ്പോൾ ഇവിടെ പ്രതിസന്ധിയിലാകുന്നത് ജനങ്ങളാണ്. കേരളത്തിന് സഹായം അനുവദിക്കാനാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ ആണ് കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കിൽ അധികവില നൽകി അരി വാങ്ങണമെന്നാണ് പകരം കേന്ദ്രനിര്‍ദേശം. ഇപ്പോഴിതാ ന്നത്തെ ദേശാഭിമാനിയിൽ വന്ന കാർട്ടൂണിനെ കുറിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മന്ത്രി ജി ആർ അനിൽ. ഓണക്കാലത്തു പോലും മലയാളിക്ക് അരിയും ഗോതമ്പും നിഷേധിക്കുന്ന വാർത്തയോടൊപ്പം ഇന്നത്തെ ദേശാഭിമാനിയിൽ വന്ന കാർട്ടൂൺ അർത്ഥവത്തായി എന്ന് അദ്ദേഹം പറയുന്നു.
ALSO READ: പുനരുപയോഗ ഊർജ്ജ മേഖലയിൽ 200 കോടി രൂപയുടെ പദ്ധതിയുമായി ഇൻകൽ
പോസ്റ്റിന്റെ പൂർണരൂപം
ഓണക്കാലത്തു പോലും മലയാളിക്ക് അരിയും ഗോതമ്പും നിഷേധിക്കുന്ന വാർത്തയോടൊപ്പം ഇന്നത്തെ ദേശാഭിമാനിയിൽ വന്ന കാർട്ടൂൺ അർത്ഥവത്തായി. ഈ അനീതിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതാണ്.
ഓണക്കാലത്തും കേരളത്തിന്റെ ആവശ്യം അവഗണിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. മുൻഗണനേതര വിഭാഗക്കാർക്ക് ഭക്ഷ്യ ലഭ്യത ഉറപ്പാക്കാൻ അധിക അരി നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്ശ്യം. എന്നാൽ കേരളത്തെ പ്രത്യേകമായി കാണാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്ത മാക്കിയതായി മന്ത്രി ജി ആർ അനിൽ പറഞ്ഞു.
അതേ സമയം ഓണക്കാലത്തു കേരളത്തിലെ ജനങ്ങളെ സർക്കാർ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിർത്തിവെച്ച ഗോതമ്പു വിതരണം പുനസ്ഥാപിക്കാൻ ആവശ്യപെട്ടെങ്കിലും അനുവദിക്കാൻ ആവില്ലെന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം അനുവദിച്ച 5676 കിലോ ലിറ്റർ മണ്ണെണ്ണ ലിഫ്റ്റ് ചെയ്യുന്നതിനുള്ള സമയം ദീർഘിപ്പിക്കണം എന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here