
വ്യാജ വാർത്തകളിൽ നിരവധി ആളുകൾ ജീവനോടെ ഇരിക്കുമ്പോൾ തന്നെ മരണപ്പെടാറുണ്ട്. അത്തരത്തിൽ ഒന്നിലധികം തവണ മരണപ്പെട്ട വ്യക്തിയാണ് മലയാളികളുടെ പ്രയങ്കരനായ ഗായകൻ ജി വേണുഗോപാൽ. ഇത്തവണ വ്യാജവാര്‍ത്തകളില് അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുത്തത് അർബുദമായിരുന്നു. ഇത്തരത്തിലുള്ള വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ ജി വേണുഗോപാൽ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച് തന്നത്.
ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here