വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷണ വിൽപ്പന; നിയമം കടുപ്പിക്കാനൊരുങ്ങി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം

food safety tightening in kuwait

കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഭക്ഷണ വിൽപ്പനയ്‌ക്കെതിരെ വാണിജ്യ–വ്യവസായ മന്ത്രാലയം നടപടികൾ കൂടുതൽ കർശനമാക്കുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന ഇത്തരം അനധികൃത ഭക്ഷണ കച്ചവടങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്.

വീടുകളിൽ നിന്ന് ഭക്ഷണം തയ്യാറാക്കി വിൽക്കുന്നവരുടെ പ്രവർത്തനങ്ങളും ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയ വഴി നടക്കുന്ന ഇത്തരം വിൽപ്പന പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക നിരീക്ഷണ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം സ്ഥിരീകരിക്കുന്ന പക്ഷം കുറ്റക്കാർക്കെതിരെ കർശന നിയമനടപടികളും ശിക്ഷകളും ഏർപ്പെടുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Also read : ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്ന നടപടികളിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കുവൈത്ത്

വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷണ കച്ചവടം നടത്താൻ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ നൽകുന്ന ആരോഗ്യ ലൈസൻസിനൊപ്പം വാണിജ്യ–വ്യവസായ മന്ത്രാലയം നൽകുന്ന വ്യാപാര ലൈസൻസും നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ആരോഗ്യ ലൈസൻസ് അനുവദിക്കുന്നതും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്നതും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ ചുമതലയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഈ വിഭാഗത്തിൽ നിന്ന് ആവശ്യമായ ആരോഗ്യ ലൈസൻസ് ലഭിക്കാതെ, വാണിജ്യ മന്ത്രാലയം നൽകുന്ന നിലവിലെ ലൈസൻസുകൾ മാത്രം ഉപയോഗിച്ച് വീടുകൾ കേന്ദ്രീകരിച്ച ഭക്ഷണ വിൽപ്പന അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഭക്ഷണം തയ്യാറാക്കൽ, പാക്കിംഗ്, സംഭരണം, വിതരണം എന്നിവയിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News