ഉള്ളിയില്ലേ ഉള്ളി, നല്ല ബീഫിലൊക്കെ ഇടുന്ന ഉള്ളി; അത് മുടി വളരാന്‍ ബെസ്റ്റാ !

മുടിയുടെ വളര്‍ച്ചയ്ക്ക് ഉള്ളി എണ്ണ ഉപയോഗിക്കുന്നത് വളരെ നല്ല മാര്‍ഗമാണ്. ഉള്ളിയില്‍ സള്‍ഫര്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ഉള്ളിയിലുള്ള സള്‍ഫര്‍ മുടിയുടെ വേരുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കി മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നു. തലയോട്ടിയിലെ അണുബാധയെ പ്രതിരോധിക്കുന്നു. മുടിക്ക് സ്വാഭാവികമായ തിളക്കം നല്‍കാനും ഇത് സഹായിക്കും. ഉള്ളിയിലുള്ള ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ തലയോട്ടിയിലെ താരന്‍, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റാന്‍ സഹായിക്കുന്നു.

Also Read : ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മൂക്കൊലിപ്പ് ഉണ്ടാകാറുണ്ടോ? നിസ്സാരമല്ല, ഇതാ പരിഹാരം ദിവസങ്ങള്‍ക്കുള്ളില്‍

ഉള്ളി എണ്ണ ഉണ്ടാക്കുന്ന വിധം

ഉള്ളി നന്നായി അരച്ചെടുക്കുക.

അരച്ച ഉള്ളി ഒരു തുണിയില്‍ വെച്ച് പിഴിഞ്ഞ് നീരെടുക്കുക.

ഒരു പാത്രത്തില്‍ വെളിച്ചെണ്ണയോ ബദാം എണ്ണയോ എടുത്ത് ചൂടാക്കുക.

എണ്ണ ചെറുതായി ചൂടായ ശേഷം ഉള്ളി നീര് അതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.

ഇത് ചെറുതീയില്‍ 10-15 മിനിറ്റ് തിളപ്പിക്കുക.

തീ അണച്ച ശേഷം എണ്ണ തണുക്കാന്‍ വെക്കുക.

നന്നായി തണുത്ത ശേഷം ഇത് അരിച്ച് ഒരു കുപ്പിയില്‍ സൂക്ഷിക്കാം.

ഈ ഉള്ളി എണ്ണ ആഴ്ചയില്‍ 2-3 തവണ തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഏകദേശം ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News