ഇന്നും നാളെയും അതിതീവ്ര മഴ; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

RAIN

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.

തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടും നില നിൽക്കുന്നുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്ന സാ​ഹചര്യത്തിൽ കാസർ​ഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Also read: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

റെഡ് അലേർട്ടിൻ്റെ പശ്ചാത്തലത്തിൽ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നിർദ്ദേശവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകി. കാറ്റിന്റെ വേഗത കൂടി നിൽക്കുന്ന സാഹചര്യത്തിലും ഇടിമിന്നൽ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും തീരമേഖലയ്ക്കും മലയോര മേഖലയ്ക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News