ന്യൂനമര്‍ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു

rain-kerala-weather-forecast

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു.. നിലവില്‍ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. പത്തനംതിട്ട കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂര്‍ മലപ്പുറം വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നത്.

ALSO READ: തൃശ്ശൂർ അകമലയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

സൗരാഷ്ട്ര-കച്ചിനും വടക്കു കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ സ്വാധീന ഫലമായ സംസ്ഥാനത്ത് മഴ തുടരുന്നത്. തെക്കു പടിഞ്ഞാറന്‍ ബംഗ്ലാദേശിനും പശ്ചിമ ബംഗാളിനും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിയ്ക്കാനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ALSO READ: കെഎസ്ആർടിസി ബസുകളുടെ തത്സമയ വിവരങ്ങൾ ഇനി ‘ചലോ’ മൊബൈൽ ആപ്പിലൂടെ നിങ്ങളുടെ വിരൽത്തുമ്പിൽ: മന്ത്രി കെ.ബി. ഗണേഷ്കുമാർ

അടുത്ത രണ്ടുദിവസം കൂടി ശക്തമായ മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴ തുടരും. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭ സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. നദികളിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാല്‍ പ്രളയ സാധ്യത മേഖലകളില്‍ നിന്നും അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News