‘സാമൂഹിക നീതി ഉറപ്പാക്കി സംസ്ഥാനത്ത് കൂടുതല്‍ സ്ഥാപനങ്ങള്‍ ലഭ്യമാക്കും’; ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് അതിയായ താത്പര്യമെന്നും മുഖ്യമന്ത്രി

pinarayi vijayan

സാമൂഹിക നീതി ഉറപ്പാക്കി കൊണ്ട് കൂടുതല്‍ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് അതിയായ താല്പര്യമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവണ്‍മെന്റ് കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ഛയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ സുപ്രീം കോടതി വിധി മാനിക്കണമെന്ന് എ എ റഹിം എം പി

2016 മുതല്‍ 34 കോടി രൂപയാണ് ഈ കോളേജില്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. അടിസ്ഥാന വികസന പദ്ധതിക്കായി കൂടുതല്‍ തുക നല്‍കും. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സമീപനത്തില്‍ കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘വെല്ലുവിളികള്‍ മറികടന്ന് സര്‍ക്കാര്‍ മുന്നോട്ട്’; വയനാട് പുനരധിവാസം ഒരുമിച്ച്, ഒറ്റക്കെട്ടായി നമ്മള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി

യുവാക്കളില്‍ വര്‍ധിച്ച് വരുന്ന രാസലഹരിയുടെ ഉപയോഗം തലമുറകളെ നശിപ്പിക്കും. ലഹരിക്കെതിരെ എല്ലാവരും അണിനിരക്കണം. ലഹരിയെ തുരത്താന്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News