മദ്യപാനത്തിൽ ഫാസ്റ്റ് ഈ രാജ്യം; ഒരാൾ ഒരുവർഷം ഇവിടെ കുടിക്കുന്നത് 16 ലിറ്റർ മദ്യം

സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യത്തെ കൂട്ടുപിടിയ്ക്കുന്നവരുടെ നാട്ടിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഇപ്പോഴിതാ മദ്യപാനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. വേൾഡ് പോപ്പുലേഷൻ റിവ്യൂ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. ഒരു വ്യക്തി പ്രതിവർഷം കഴിക്കുന്ന മദ്യത്തിന്റെ കണക്കാണ് പുറത്ത് വിട്ടത്.

മദ്യ ഉപഭോഗത്തിൽ ഏറ്റവും മുൻപന്തിയിലുള്ള രാജ്യം ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ ? റഷ്യയാണ് മദ്യ ഉപഭോഗത്തിൽ ഏറ്റവും മുൻപന്തിയിലുള്ള രാജ്യം. 16.8 ലിറ്റർ മദ്യമാണ് ഒരു റഷ്യക്കാരന്റെ പ്രതിവർഷ ശരാശരി ഉപഭോഗം.

ALSO READ: വാക്‌പോരിന് അന്ത്യം വേണം; രവി മോഹനും ആർതിയും മാന്യത പാലിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ഗ്രീസ്, ലെസോത്തോ, മഡഗാസ്‌ക്കർ, ജിബൂട്ടി, ഗ്രെനഡ, പോളണ്ട്, ബെലാറസ്, ബൾഗേരിയ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് യഥാക്രമം ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. 2019-ലെ മദ്യ ഉപഭോഗം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടാണിത്‌. അമേരിക്കയിൽ ഒരു വ്യക്തി പ്രതിവർഷം ശരാശരി 9.97 ലിറ്റർ മദ്യം കഴിച്ചതായാണ് കണക്കുകൾ.

സുഡാൻ, യെമൻ, അയർലന്റ്, സിറിയ, ബംഗളാദേശ്, പാകിസ്താൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് അവസാന പത്തിൽ. മതപരമായി മദ്യപാനത്തിലുള്ള വിലക്കാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഉപഭോഗ കുറവിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പട്ടികയിൽ 103-ാം സ്ഥാനത്താണ് ഇന്ത്യ. 3.08 ലിറ്റർ മദ്യമാണ് ഇന്ത്യയിൽ ഒരാളുടെ മദ്യ ഉപഭോഗത്തിന്റെ പ്രതിവർഷ ശരാശരി. കരൾ രോഗങ്ങൾ, ഹൃദ്രോഗം, അർബുദം എന്നിവയ്ക്ക് മദ്യപാനം കാരണമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News