നിങ്ങളെത്ര കാപ്പി കുടിക്കും? ഇതറിയാതെ ഇനി കുടിക്കരുത്; എന്തൊക്കെ ശ്രദ്ധിക്കണം…

how many coffee per day

കാപ്പി എന്നത് പലരുടേയും ജീവിതത്തൻ്റെ ഭാ​ഗമാണ്. നിരവധിപേർക്ക് കാപ്പി ഇല്ലാതെ ജീവിക്കാൻ സാധിക്കില്ലെന്ന അവസ്ഥയുമുണ്ട്. ഒരു തരത്തിൽ പറയുകയാണെങ്കിൽ കാപ്പിയും ഒരു തരം അഡിക്ഷനാണ്. എന്തൊക്കെയായാലും രാവിലെ ഒരു കാപ്പി കുടിക്കുന്നത് നിങ്ങളിൽ പുത്തനുണർവും ഉന്മേഷവും ഉണ്ടാക്കുന്നുണ്ടല്ലേ. എന്തൊക്കെയാണ് കാപ്പി കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ എന്നറിയുന്നുണ്ടോ? എത്ര കാപ്പി വരെ ഒരു ദിവസം കുടിക്കാമെന്നും ആരൊക്കെ കാപ്പി കുടിക്കാതിരിക്കണമെന്നും നിങ്ങൾക്കറിയാമോ?


കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫൈനാണ് പെട്ടെന്ന് ഒരു ഉന്മേഷവും ഉണർവും നമ്മളിൽ ഉണ്ടാക്കാൻ കാരണം. കഫീൻ രക്തസമ്മർദ്ദത്തിൽ പെട്ടെന്നൊരു നേരിയ വർദ്ധവുണ്ടാക്കുന്നുണ്ട്. വല്ലപ്പോഴും കാപ്പി കുടിക്കുന്നവർക്കാണ് ഇത് പ്രകടമാകുക. എല്ലാ ദിവസവും കാപ്പി കുടിക്കുന്നവരുട ശരീരം അതിനോട് പൊരുത്തപ്പെടും.

Also read: കരിക്കിൻ വെള്ളം കുടിക്കുന്നവർ ഇതറിഞ്ഞ് വെച്ചോളൂ; പണി വരുന്നത് ഈ വഴിയൊക്കെ

കാപ്പി ഉപയോ​ഗിക്കുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം

​ഗർഭകാലത്ത് കഫീനിൻ്റെ അളവ് മറ്റ് അവസ്ഥകളിലുള്ളതിലേക്കാളും കുറവായിരിക്കണം. അതായത് 200 മില്ലി​ഗ്രാം താഴെയായിരിക്കണമെന്ന് പറയുന്നു. നിലവിൽ ബിപിയുടെ മരുന്ന് കഴിക്കുന്നവരം കാപ്പിയുടെ അളവ് കുറയ്ക്കുകയോ അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരമോ മാത്രം കാപ്പി കുടിക്കണം. ഹൃദ്രോ​ഗികൾ കാപ്പി ഒഴിവാക്കുന്നതാകും നല്ലതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

എങ്ങനെ കുടിക്കാം

കാപ്പിയിൽ പഞ്ചസാരയുടെ അളവ് കുറച്ച് ഉപയോ​ഗിക്കുന്നതാണ് എപ്പോഴും നല്ലത്. അതോടൊപ്പം കട്ടൻ കാപ്പി കുടിക്കാൻ സാധിക്കുകയണെങ്കിൽ അതും താരതമ്യേന പ്രശ്നങ്ങൾ ഒഴിവാക്കും. കൃത്യമായി വെള്ളം കുടിക്കുകയും വ്യായാമം ചെയ്യുകയും വേണം.

ഈ ലേഖനം അറിവിന് വേണ്ടി മാത്രമാണ്. കൂടുതൽ വ്യക്തമായ വിവരങ്ങൾക്കായി ഡോക്ടറേയോ ഹെൽത്ത് പ്രൊഫഷണലുകളേയോ സമീപിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News