ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് ഇവർ പിടിയിലായത്. ഇരുവരും മലപ്പുറം സ്വദേശികളാണ്. തായ്‌ലൻഡിൽ നിന്ന് ബാങ്കോങ് വഴി സിങ്കപ്പൂർ സ്കൂട്ട് ഐർവേസിൽ ആണ് എത്തിയത്.
ALSO READ: ‘മുസ്ലീങ്ങളെ ജിമ്മിൽ കയറ്റാൻ അനുവദിക്കില്ല’; ഭോപ്പാൽ സബ് ഇൻസ്പെക്ടറുടെ പരാമർശം വിവാദത്തിൽ, അന്വേഷണം
ഇന്നലെ രാത്രിയിൽ ആണ് സംഭവം. ഏകദേശം അഞ്ചു കോടി വില വരുന്ന കഞ്ചാവാണ് ഇരുവരുടെയും ലെഗേജിൽ നിന്നും പിടികൂടിയത്. സിംഗപ്പൂരിൽ ഉപരിപഠനം നടത്തുന്ന മലയാളികളാണ് ഇരുവരും. നിലവിൽ ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ യാത്രാവിവരങ്ങൾ അടക്കം ശേഖരിച്ചാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. പിടികൂടിയതിൽ ഒരാൾ പെൺകുട്ടിയും ഒരാൾ ആൺകുട്ടിയുമാണ്. ഇവരുടെ ലഗ്ഗേജ് പോകുന്ന ദൃശ്യങ്ങളിൽ ഉണ്ടായ സംശയത്തെ തുടർന്നായിരുന്നു കസ്റ്റംസ് പരിശോധന നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

