കൊല്ലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

Kollam Gas

കൊല്ലം മുഖത്തലയിൽ ഗ്യാസ് ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ആയിരത്തോളം സിലിണ്ടറുകൾ പിടികൂടി. കണിയാംതോട് പ്രവർത്തിച്ചു വന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഗ്യാസ് ഗോഡൗണിൽ നിന്നാണ് സിലിണ്ടറുകൾ പിടികൂടിയത്. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ലൈസൻസ് ഉള്ള ഗോഡൗണിൽ നിന്നും ലഭിച്ച സിലിണ്ടറുകളിൽ എൺപത് ശതമാനത്തിലധികവും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സിലിണ്ടറുകളാണ് എന്നാണ് റിപ്പോർട്ട്.

Also Read: ഭരണപ്രതിസന്ധിക്കിടയിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ ഉന്നത തല യോഗം ചേർന്നു

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ എല്‍.പി.ജി സിലിണ്ടറിനു 50 രൂപ വരെയും വര്‍ധിച്ചേക്കുമെന്ന റിപ്പോര്‍റ്റുകൾക്കു പിന്നാലെയാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന ആയിരത്തോളം സിലിണ്ടറുകൾ പിടികൂടിയത്. ലോകത്തെ പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതകളിലൊന്നായ ഹോര്‍മൂസ് കടലിടുക്കില്‍ നിലവില്‍ വന്ന ഉപരോധം കാരണമാണ് ഇപ്പോള്‍ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കുക തന്നെ ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News