മൂന്നാറിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ജീപ്പ് ഡ്രൈവർ മുനിയാണ്ടി ആണ് മരിച്ചത്. മൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Also read:ബിഹാറിന് പ്രത്യേക പദവി; കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ജെഡിയു

വാഹനമോടിക്കുന്നതിനിടെ പെരിയവാരക്ക് സമീപം വച്ച് മുനിയാണ്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു.വാഹനത്തില്‍ 6പേർ ഉണ്ടായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News