
ഇംഗ്ലണ്ടിന്റെയും റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ യുവ സൂപ്പർതാരം ജേക്കബ് ബെതല്ലിനു പരുക്ക്. ഈ ആഴ്ച തുടക്കത്തിൽ അവസാനിച്ച ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിൽ വച്ചാണ് യുവതാരത്തിന് വലത് മുട്ടിന് പരുക്കേറ്റത്.
പരുക്ക് സാരമുള്ളത് ആയതിനാൽ ഉടനെ തന്നെ ആരംഭിക്കുന്ന ഈ വർഷത്തെ ഹൺഡ്രഡ് സീരീസിൽ താരം പങ്കെടുക്കില്ല എന്നാണ് റിപ്പോർട്ട്. ഈ സീസണിൽ 3,40,000 പൗണ്ടിന് താരത്തെ ടീമിൽ നിലനിർത്തിയ ബർമിംഗ്ഹാം ഫീനിക്സിനു ഇത് വലിയ തിരിച്ചടിയാണ്. ബർമിംഗ്ഹാം ഫീനിക്സ് ഈ സീസണിൽ ബെഥേലിനെ നിലനിർത്തുക മാത്രമല്ല ചെയ്തത് . അതിനൊപ്പം ഫ്രാൻഞ്ചൈസിയുടെ നായകനായും ഈ സീസണിൽ താരത്തെയാണ് നിശ്ചയിച്ചിരുന്നത്.
Also Read:കാർ വാങ്ങാൻ പദ്ധതി ഉണ്ടോ? മാരുതി കാറുകൾക്ക് അടുത്തമാസം വില വീണ്ടും വർധിക്കും
ഇന്ത്യയ്‌ക്കെതിരായ ടി 20 ഏകദിന പരമ്പരകളിൽ ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു താരത്തിന്റെ പ്രകടനം. രണ്ടാം ടി20 മത്സരത്തിൽ 46 പന്തിൽ നിന്ന് പുറത്താകാതെ 76 റൺസും അവസാന ഏകദിനത്തിൽ 91 റൺസും നേടിയെങ്കിലും മറ്റു മത്സരങ്ങളിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.
injured English superstar to miss 'The Hundred' season
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

