അവസാന പന്ത് വരെ ആവേശം; ചിന്നസ്വാമിയിലെ ത്രില്ലർ പോരാട്ടത്തിൽ ആർസിബിക്ക് ജയം

CSK VS RCB

അവസാന പന്ത് വരെ ചിന്നസ്വാമിയിലെ കാണികളെ ആവേശത്തിൽ ആറാടിച്ചും, സസ്പെൻസിന്‍റെ മുൾമുനയിൽ നിർത്തിയും നടന്ന പോരാട്ടത്തിൽ രാജകീയ ജയം കുറിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെം​ഗളൂരു. വെറും രണ്ട് റൺസിനാണ് ചെന്നൈ സൂപ്പർ കിങ്സിനെ കോഹ്ലി പട പരാജയപ്പെടുത്തിയത്. ടോസ് നേടിയ ചെന്നൈ പന്തെടുത്തതോടെ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. തിരിച്ചടിച്ച ചെന്നൈ വെറും രണ്ട് റൺസകലെ 211 ൽ തോൽവി സമ്മതിക്കേണ്ടി വന്നു.

ALSO READ; അവനീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്ത് കോഹ്‌ലി; കത്തിപ്പടര്‍ന്ന് ഊഹാപോഹം, പിന്നാലെ വിശദീകരണം

ത്രില്ലർ ജ‍യത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത് സ്ഥാനം പിടിച്ച ആർസിബി പ്ലേഓഫ് പ്രവേശനം ഏതാണ്ടുറപ്പാക്കിയിട്ടുണ്ട്. വിരാട് കോഹ്‍ലിയും ജേക്കബ് ബെഥലും മികച്ച തുടക്കമാണ് നൽകിയത്. 33 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും വീതം എടുത്ത് 62 റൺസ് എടുത്ത കോഹ്‍ലിയാണ് ടോപ് സ്കോറർ. 33 പന്തിൽ രണ്ട് സിക്സറും എട്ട് ഫോറും സഹിതം 55 റൺസെടുത്ത് ബെഥൽ മികച്ച കൂട്ടുനൽകി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 97 റൺസാണ് സ്കോർബോർഡിലേക്ക് കൂട്ടിച്ചേർത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓപണർ ആയൂഷ് മാത്രെ 48 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സറും സഹിതം 94 റൺസെടുത്ത് ചെന്നൈക്ക് വിജയ പ്രതീക്ഷകൾ നൽകി. തുടര്‍ന്നെത്തിയ ഡെവാള്‍ഡ് ബ്രെവിസ് ആദ്യം തന്നെ കൂടാരം കയറി. പിന്നീടെത്തിയ ധോണിയും രവീന്ദ്ര ജഡേജയും സ്‌കോര്‍ബോർഡ് ചലിപ്പിച്ചു. യഷ് ദയാലിന്‍റെ പന്തിൽ ധോണി (12) പുറത്തായതോടെ ചെന്നൈ ശിവം ദുബെയെ ഇംപാക്ട് പ്ലെയറായി ഇറക്കി.

ആദ്യ പന്തില്‍ത്തന്നെ ദുബെ സിക്സ് പറപ്പിച്ചെങ്കിലും അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് വേണ്ടിയിരിക്കേ ദുബെക്ക് ആഞ്ഞടിക്കാനായില്ല. എടുത്തത് ഒരു സിംഗിൾ. ഇതോടെ പ്ലേഓഫ് കാണാതെ ഇതിനകം പുറത്തായ ചെന്നൈക്ക് രണ്ട് റണ്‍സിന്റെ തോല്‍വി. ഈ സീസണിൽ ഒമ്പതാമത്തെ തവണയാണ് ചെന്നൈ തോൽവിയുടെ രുചിയറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News