
കൊൽക്കത്തക്ക് ഐപിഎൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്ന് വിജയം അനിവാര്യം. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത ഇന്ന് നേരിടുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ന് രാത്രി 7.30നാണ് മത്സരം.
ഇന്നത്തെ മത്സരത്തിൽ തോറ്റാൽ കെകെആറിന്റെ പ്ലേഓഫ് സാധ്യതകളെ അത് പ്രതികൂലമായി ബാധിക്കും. അതേ സമയം പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ച സിഎസ്കെ, ആശ്വാസജയം തേടിയാണ് ഇന്ന് കളിക്കാനിറങ്ങുന്നത്.
Also Read: ഇന്തോ – പാക് സംഘർഷം: മാറുമോ ഐപിഎൽ ഷെഡ്യൂൾ?
നിലവിൽ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് കെകെആർ. 11 മല്‍സരങ്ങളില്‍ നിന്നും അഞ്ചു വീതം ജയവും തോല്‍വിയുമടക്കം 11 പോയിന്റാണ് നിലവിൽ കൊൽക്കത്തയ്ക്കുള്ളത്. ഇനിയുള്ള മത്സരങ്ങൾ എല്ലാം വിജയിച്ചാൽ 17 പോയിന്റുമായി കൊൽക്കത്തയ്ക്ക് പ്ലേഓഫിൽ കയറാം.
പോയിന്റ് പട്ടികയിലെ ഏറ്റവും അവസാന സ്ഥാനക്കാരാണ് ചെന്നൈ. ഇതുവരെ കളിച്ച 11 മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമേ ചെന്നൈയ്ക്ക് ജയിക്കാൻ സാധിച്ചിട്ടുള്ളൂ. ഇനിയുള്ള മൂന്ന് മത്സരങ്ങൾ ജയിച്ച് മാനം കാക്കുയാണ് ചെന്നൈയുടെ ലക്ഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here