ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർമാർക്കും ശാസ്ത്രജ്ഞർക്കും വിട നൽകി ഇറാൻ; ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത് പതിനായിരങ്ങൾ

iran funeral

ഇസ്രയേലിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാർക്കും ആണവ ശാസ്ത്രജ്ഞർക്കും ദേശീയ ബഹുമതികളോടെ വിട നൽകി ഇറാൻ. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ പതിനായിരങ്ങളെ കൊണ്ട് തലസ്ഥാനമായ ടെഹ്രാന്‍റെ തെരുവുകൾ നിറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാവിലെ പ്രദേശിക സമയം എട്ട് മണിക്കായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ഇറാനിയൻ പതാക വീശിയും കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ പിടിച്ചും കറുത്ത വസ്ത്രങ്ങൾ ധരിച്ചുമാണ് ആളുകൾ ചടങ്ങിൽ പങ്കെടുത്തത്.

ചടങ്ങിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 10 മുതിർന്ന സൈനിക കമാൻഡർമാർ, 16 ആണവ ശാസ്ത്രജ്ഞർ, നാല് സ്ത്രീകൾ, നാല് കുട്ടികൾ എന്നിവരുൾപ്പെടെ ആകെ 60 പേരുടെ സംസ്കാര ചടങ്ങുകളാണ് നടന്നതെന്നാണ് ഇറാനിയൻ സ്റ്റേറ്റ് ടി വി റിപ്പോർട്ട് ചെയ്തത്.

ALSO READ; ഗാസയിൽ ഭക്ഷണം കാത്ത് വരിനിന്നവരെ വെടിവയ്‌ക്കാൻ ആജ്ഞാപിച്ച്‌ ഇസ്രയേലി കമാൻഡർമാർ

ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. റെവല്യൂഷണറി ഗാർഡിന്റെ ചീഫ് ജനറൽ ഹൊസൈൻ സലാമി, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിന്റെ തലവൻ ജനറൽ അമീർ അലി ഹാജിസാദെ അടക്കമുള്ളവരുടെ ശവപ്പെട്ടികൾ കൊണ്ട് പോകവേ, രോഷാകുലരായ ജനക്കൂട്ടം ‘അമേരിക്കക്കും ഇസ്രയേലിനും’ മരണം എന്ന് മുദ്രാവാക്യം വിളിച്ചതായി റിപ്പോർട്ടുകളുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി സർക്കാർ ഓഫീസുകൾ അടക്കം അടച്ചിരുന്നു.

ടെഹ്‌റാനിലെ ഇസ്ലാമിക് ഡെവലപ്‌മെന്റ് കോർഡിനേഷൻ കൗൺസിൽ മേധാവി മൊഹ്‌സെൻ മഹമൂദി “ഇറാനിത് ചരിത്രപരമായ ദിനം” എന്നാണ് വിശേഷിപ്പിച്ചത്. ജൂൺ 13നായിരുന്നു ഇറാന്‍റെ ആണവ കേന്ദ്രങ്ങളെ, സകല അന്താരാഷ്ട്ര നിയമങ്ങളേയും കാറ്റിൽ പറത്തി ഇസ്രയേൽ ആക്രമിക്കുന്നത്. പിന്നാലെ ഇറാൻ ശക്തമായി തിരിച്ചടിച്ചിരുന്നു. തുടർന്ന് 12 ദിവസത്തോളം നീണ്ടുനിന്ന സംഘർഷത്തിൽ അമേരിക്കയും പങ്കാളികളായി. ഇറാന്‍റെ 3 ആണവകേന്ദ്രങ്ങൾ അമേരിക്ക തകർത്തിരുന്നു. തുടർന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് തന്നെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ച് രംഗത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News