
ഗാസയില്‍ ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും കാത്തുനിന്ന കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറുകണക്കിന് പേരെ കശാപ്പ് ചെയ്ത് ഇസ്രയേല്‍ സൈന്യത്തിന്‍റെ ക്രൂരത. അമേരിക്കയില്‍ സ്ഥാപിതമായ യു എന്‍ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജി എച്ച് എഫ്) നടത്തുന്ന സഹായ കേന്ദ്രങ്ങളിലും മറ്റ് സംഘങ്ങളുടെ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപവുമെത്തുന്ന സാധാരണക്കാരെയാണ് ഇങ്ങനെ ലക്ഷ്യമിടുന്നത്. മെയ് മുതല്‍ ഇങ്ങനെ 613 കൊലപാതകങ്ങള്‍ നടന്നതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.
ജൂണ്‍ 27 വരെയുള്ള കണക്കാണിത്. അതിനുശേഷവും ഇത്തരത്തില്‍ നിരവധി കൊലപാതക സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ വക്താവ് രവീന ഷംദാസാനി ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ, ജി എച്ച് എഫിനെ യൂറോപ്യൻ യൂണിയൻ വിമർശിച്ചു. ആ വിതരണ കേന്ദ്രങ്ങള്‍ക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നും സ്ഥിതിഗതികള്‍ അംഗീകരിക്കാനാവില്ലെന്നും ഇ യു കമ്മീഷന്‍ വക്താവ് അനൗര്‍ എല്‍ അനൗനി ബ്രസ്സല്‍സില്‍ പറഞ്ഞു. ഇത് അനുവദിക്കരുതെന്നും അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനുഷിക സഹായം ഒരിക്കലും രാഷ്ട്രീയവത്കരിക്കുകയോ സൈനികവത്കരിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here