മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകം; പ്രതികള്‍ക്ക് ജാമ്യം

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് അപ്പീല്‍ തീര്‍പ്പാക്കും വരെ ജാമ്യം അനുവദിച്ചത്.

രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍ എന്നീ നാല് പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷയും 1,25000 രൂപ വീതം പിഴയും വിചാരണക്കോടതി വിധിച്ചത്. ഇതിനെതിരെ പ്രതികള്‍ അപ്പീലുമായി ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Also Read : ‘ശിക്ഷിക്കാനല്ല’, മോദിയുടെ വിരുന്ന് പരസ്‌പരം ‘രക്ഷിക്കാന്‍’ ; ബിജെപിയുടെ അടുപ്പക്കാരനാവുന്നതിലൂടെ എന്‍കെ പ്രേമചന്ദ്രന്‍ ലക്ഷ്യമിടുന്നത് ?

കേസില്‍ പതിനാല് വര്‍ഷവും ഒമ്പത് മാസവുമായി ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News